എല്ലാ മലയാളികൾക്കും ഫൊക്കാനയുടെ ഈസ്റ്റര്‍, വിഷു ദിനാശംസകൾ,
സ്‌നേഹത്തിന്റെയും, സന്തോഷത്തിന്റെയും, സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും പ്രതീക്ഷയുമായി ഒരു ഈസ്റ്റര്‍, വിഷു കൂടി വരികയായി. ഈസ്റ്റര്‍ ദൈവത്തിന്റെ ഉയര്‍ത്ത് എഴുന്നേല്‍പ്പാണ്, ഇത് മനുഷ്യരാശിയുടെ നന്മയുടെയും, പ്രത്യാശയുടെയും പ്രതീകമാണ്. മനുഷ്യ സമൂഹത്തെ ഒന്നാകെ തിന്മയില്‍ നിന്ന് അടര്‍ത്തി നന്മയുടെ പാതയിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്തുന്ന ഒരു ഉയര്‍ത്ത് എഴുന്നേല്‍പ്പ് ആണ് ദൈവം നമുക്ക് പ്രദാനം ചെയ്യുന്നത്. സ്‌നേഹവും, കരുണയും കൊണ്ട് ഒരു നല്ല ജീവിതം മുന്നോട്ട് പോകുവാനുള്ള കരുത്ത് ദൈവം നമുക്ക് നല്‍കുന്നു. മഹത്തായ ത്യാഗത്തിന്റെയും സത്യത്തിന്റെയും ഉദാത്തമായ തത്വങ്ങള്‍ ഉദ്‌ഘോഷിക്കുന്ന ഈ ദിനത്തില്‍ ദൈവത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എല്ലാ മനുഷ്യരിലും ഒരു പുതിയ ഉണര്‍വ്വ് ഉണ്ടാകുവാന്‍ കഴിയട്ടെ എന്നും ഫൊക്കാന ആശംസിക്കുന്നു.

മേടത്തിലെ വിഷു, ലോകത്ത് എമ്പാടും ഉള്ള മലയാളികള്ക്ക് മറക്കാനാവാത്തതാണ്. സ്വർണ്ണമണികൾ കൈനീട്ടമായി തരുന്ന കൊന്നയും കണിവെള്ളരിയും, പുന്നെല്ലും, വെള്ളിനാണയങ്ങളും ,വാൽക്കണ്ണാടിയും , കൃഷ്ണവിഗ്രഹവും നിലവിളക്കിന്റെ വെളിച്ചത്തില് അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓർമ്മകളാണ്.നന്മയും സമത്വവും സമൃദ്ധിയുമാണു വിഷുവിന്റെയും സന്ദേശം.

ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാ മലയാളികൾക്കും ഐശ്വര്യവും സമാധാനവും സമൃദ്ധിയുടെയും ഫൊക്കാനയുടെ ഈസ്റ്റര്‍, വിഷു ആശംസകൾ .ആശംസകളോട് പ്രസിഡന്റ് തമ്പി ചാക്കോ,ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രെഷറർ ഷാജി വർഗീസ്, എക്സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ,ട്രസ്റ്റി ബോർഡ് ചെയര്മാൻ ജോർജി വർഗീസ്, ഫൗണ്ടേഷൻ ചെയര്മാൻ പോൾ കറുകപ്പിള്ളിൽ ,വിമൻസ് ഫോറം ചെയര്പേഴ്സൻ ലീലാ മാരേട്ട്, കൺവൻഷൻ ചെയർമാൻ മാധവൻ നായർ, മറ്റു എക്സികുട്ടീവ് അംഗംങ്ങൾ എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here