ഗുരുവായൂർ: പ്രവാസി മലയാളി ശിവകുമാർ മെൽബോൺ രചനയും സംഗീതവും നിർവ്വഹിച്ച “കണ്ണാ…. നീയെവിടെ “എന്ന ഭക്തി ഗാന കാസറ്റ് വിഷുവിന് പ്രകാശനം ചെയ്തു.

ഏപ്രിൽ 14 ന് വിഷുവിന് ഗുരുവായൂർ വടക്കേ നടയിലെ വൈശാഖ് ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായചടങ്ങിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ആചാര്യ രത്‌ന ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്  ഭക്തിഗാന രചയിതാവ് ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിക്ക് ആദ്യ സി.ഡി നൽകി പ്രകാശനം നിർവഹിച്ചു.

ബാലചന്ദ്രമേനോൻ ,രാജു അമ്മ ,അച്ചുതൻ മാസ്റ്റർ ,സംവിധായകൻ ഷിനോദ് തുടങ്ങി സാമുഹിക പ്രവർത്തകരും പങ്കെടുത്തു.

പത്ത് ഗാനശകലങ്ങൾ അടങ്ങുന്ന ഈ ആൽബത്തിൽ ഓരോ ജീവിതത്തിന്റെയും കണ്ണീരിന്റെ കഥ പറയുന്നു. കേട്ടാലും മതിവരാത്ത ഇമ്പമുള്ള ഗാനങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച കണ്ണൂർ സ്വദേശിയും സാമൂഹ്യ പ്രവർത്തകനമായശിവകുമാർ വലിയപറമ്പത്ത് ആസ്‌ട്രേലിയയിലെ മെൽബൺ നിവാസിയാണ്. ജീവകാരുണ്യ പ്രവർത്തന മനസ്ഥിതിയുള്ള നന്മയുടെ ഉറവ വറ്റാത്ത സ്നേഹിതരുടെ പങ്കാളിത്വത്തോടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. 

ഈ ആൽബത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ഭാഗം നിരാലംബ സമൂഹത്തിന് വേണ്ടി മാറ്റി വെച്ചിരിക്കുന്നതായി പ്രശസ്ത സംഗീതജ്ഞൻ  ശിവകുമാർ പറഞ്ഞു. ആദ്യ ദിനത്തിൽ തന്നെ രണ്ടായിരത്തോളം സി.ഡി വിറ്റഴിഞ്ഞു.

പ്രശസ്ത ഗായിക സുജാത മോഹനും ഗായത്രിയുമാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.ആസ്ട്രലിയയിലെമെൽബണിൽ റിവർഗം ഹാളിൽ നടക്കുന്ന പുലരി വിക്ടോറിയയുടെ ചടങ്ങിൽ ‘കണ്ണാ …നീയെവിടെ ‘ എന്ന ആൽബത്തിന്റെ ഓവർസീസ്     ഡിസ്ട്രിബ്യൂഷൻ ഉദ്ഘാടനം ചെയ്യും.

സി.ഡി ആവശ്യമുള്ളവർ ബന്ധപെടുക.
+919249402347 (India)
+61431198506 (Australia)

IMG-20170415-WA0072 IMG-20170415-WA0047-2

LEAVE A REPLY

Please enter your comment!
Please enter your name here