സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.

ആരുടെയും പ്രലോഭനത്തിനു വഴങ്ങിയല്ല സിപിഐ ഇടതുപക്ഷ മുന്നണിയില്‍ എത്തിയത്. സിപിഐയുടെ നിലപാടുകളെ ചോദ്യം ചെയ്യുന്നതിനുള്ള ആര്‍ജവം ആര്‍ക്കുമില്ലന്നും കാനം പറഞ്ഞു.

ആരുടെയും മുഖം നോക്കിയല്ല സിപിഐ അഭിപ്രായം പറയുന്നത്. ‘എല്ലാം ശരി’യാണെന്ന് പറയുന്ന പാര്‍ട്ടിയല്ല സിപിഐ. ശരിയെന്നു തോന്നുതാകും ഞങ്ങള്‍ ചെയ്യുന്നതെന്നും കാനം തുറന്നടിച്ചു.

സിപിഐയുടെ നിലപാടുകള്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതിനാണ്. തങ്ങള്‍ പറയുന്നതു മാത്രമാണ ശരിയെന്ന നിലപാട് കമ്യൂണിസത്തിനു ചേര്‍ന്നതല്ല. അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാന്‍ ആഗ്രഹിക്കുന്നവരാണ് സിപിഐ. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടാന്‍ സിപിഎം തയാറാകണമെന്നും കാനം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here