39 പന്തില്‍ 68 റണ്‍സുമായി റോബിന്‍ ഉത്തപ്പ കളം നിറഞ്ഞപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മൂന്നാം ജയം. 17 റണ്‍സിനാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പിച്ചത്.

കൊല്‍ക്കത്ത ഉയര്‍ത്തിയ 173 എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. നാല് ഫോറും അഞ്ച് സിക്സറും അടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ ഇന്നിങ്സ്.

46 റണ്‍സെടുത്ത മനീഷ് പാണ്ഡയും 21 റണ്‍സെടുത്ത യൂസുഫ് പത്താനും കൊല്‍ക്കത്തക്കായി തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് വേണ്ടി ഓപ്പണര്‍മാരായ വാര്‍ണറും ധവാനും മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണു.

ടീം സ്‌കോര്‍ 46ല്‍ നില്‍ക്കയാണ് ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടമായത് തന്നെ. 26 റണ്‍സെടുത്ത യുവരാജും ഡേവിഡ് വാര്‍ണറുമാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. കൊല്‍ക്കത്തക്കായി ക്രിസ് വോക്സ് രണ്ടു വിക്കറ്റെടുത്തു.

ഇതോടെ നാല് കളികളില്‍ നിന്ന് ഒരു തോല്‍വിയുള്‍പ്പടെ കൊല്‍ക്കത്തക്ക് ആറു പോയിന്റായി

LEAVE A REPLY

Please enter your comment!
Please enter your name here