മെൽബൺ :- സീറോമലബാർ സഭയുടെ നേതൃത്വത്തിൽ മിശിഹായുടെ ക്രൂശുമരണം കുരിശുമലകയറ്റത്തോടെ ആഘോഷിച്ചുമെൽബണിലെ മൂന്ന് റീജിയണിൽ നിന്നും ഏകദേശം ഒൻപതിനായിരത്തിൽപരം ആളുകൾ ബച്ചൂസ് മാഷിലെ ടാപ്പിനു മരിയൻ സെന്റർ എന്നറിയപ്പെടുന്ന മലയാറ്റൂർ മലകയറുവാൻ എത്തിയിരുന്നു. രാവിലെ 10 ന് സീറോമലബാർ ചാൻസലർ റവ ഫാ.ജോർജ് കൊച്ചുപുരയുടെ നേതൃത്വത്തിൽ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് മലയുടെ വശങ്ങളിൽ ഒരുക്കിയിരിക്കുന്ന 14 – സ്ഥലങ്ങളിലും ചുറ്റി കുരിശിന്റെ വഴി സമാപിച്ചു. വിശുദ്ധിയുടെ മാർഗ്ഗത്തിൽ ക്രിസ്ത്യനികൾ ജീവിക്കേണ്ട സാഹചര്യം നാം മനസ്സിലാക്കണമെന്നും സ്നേഹമാണ് യേശു ക്രിസ്തുവിന്റെ കുരിശുമരണം നമ്മെ പഠിപ്പിക്കുന്നതെന്നും ദുഖ വെള്ളി ചടങ്ങിലെ പ്രാസം ഗീകൻ റവ.ഫാ.എബ്രാഹം ഓർമ്മിപ്പിച്ചു, ചടങ്ങുകൾക്ക് സൗത്ത് ഈസ്റ്റ് വികാരി റവ.ഫാ.എബ്രാഹംകുന്നത്തോളിയും പങ്കെടുത്തു. ദുഖവെള്ളിയുടെ ഓർമ്മ പുതുക്കി ഒരു നേരമായി ആചരിച്ച് കത്തിയും പറയറും ഒരുക്കി കഴിച്ചാണ് വിശ്വാസികൾ പിരിഞ്ഞത്.

IMG_6094

LEAVE A REPLY

Please enter your comment!
Please enter your name here