എന്റെ മുറിവുകൾ ഉണങ്ങാതിരിക്കട്ടെ!
………………………………………..

ഈ മുറിവുകൾക്ക് –
വേദനയില്ല!
പരുപരുത്ത പ്രതലത്തിൽ
കുമിഞ്ഞ് കൂടിയ രക്തത്തിലും
തളം കെട്ടി നിന്നത് നിന്റെ മുഖമായിരുന്നു!
വലിച്ചിഴച്ചപ്പോഴും –
നാവിയിൽ ആഞ്ഞ് ചവിട്ടി എന്റെ ഗർഭപാത്രത്തിന്റെ
ഭിത്തികൾ ആട്ടിയുലച്ചപ്പൊഴും –
മുന്നിൽ കൂടുതൽ തെളിഞ്ഞു – നീ!
വിദ്യ -അഭ്യസിപ്പിക്കാൻ
സ്വാശ്രയ ത്തിന്റെ ചങ്ങലക്കൂട്ടിലേക്ക്
നിന്നെ എറിഞ്ഞ് കൊടുത്തതും –
ഞാനായിരുന്നല്ലോ പൊന്നേ!
അറിഞ്ഞിരുന്നില്ല!
ചങ്ങലക്കെട്ടുകൾ നിന്റെ –
കഴുത്തിനെ ഞ്ഞെരിച്ചമർത്തുമെന്ന്!
… നിന്റെ ആത്മാവ് ജയിക്കുവോളം –
എന്റെ മുറിവുകൾ ഉണങ്ങാതിരിക്കട്ടെ!

LEAVE A REPLY

Please enter your comment!
Please enter your name here