ചാരുമൂട്:യേശുക്രിസ്തുവിന്റെ ഉയർപ്പിന്റെ സന്ദേശം വിളിച്ചോതി “നന്മയുടെ സ്നേഹകൂട് ” കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കൊയിനോണിയ ഗ്രൂപ്പിന്റെ സഹകരണത്തോടെ ഈസ്റ്റർ ദിനത്തിൽ കുഷ്ഠരോഗാശു പത്രിയിൽ ഈസ്റ്റർ ആഘോഷവും സ്നേഹവിരുന്നും നടത്തി. രാവിലെ 10ന് ഈസ്റ്റർ സംഗമം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള് അദ്യക്ഷത വഹിച്ചു. റാവുത്തർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ചുനക്കര ഹനീഫാ ഈസ്റ്റർ സന്ദേശം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുമണിമംഗലം ശ്രീ മഹാദേവർ ക്ഷേത്രം പ്രസിഡന്റ് എൻ.മുരളി ജീവകാരുണ്യ പ്രവർത്തനം ഉദ്ഘാടനം ചെയ്തു .കൊയി നോണിയ ഗ്രൂപ്പ് മാനേജർ റജി എം. വർഗ്ഗീസ്, ഡോ .മീരാ ടി .അബ്ദുല്ല ,എ. കെ.എൻ അഷറഫ് , മീരാ സാഹിബ് , ദാനിയേൽ തോമസ് എന്നിവർ ആശംസ അറിയിച്ചു.പേഷ്യന്റ്സ് വെൽഫയർ കമ്മിറ്റി കൺവീനർ വൈ. ഇസ്മയേൽ നന്ദി അറിയിച്ചു.

തുടർന്ന് ഈസ്റ്റർ വിരുന്ന് നൽകി

ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് സമൂഹത്തിൽ നിന്നും ഒറ്റപെട്ട് കഴിയുന്ന കുഷ്ഠരോഗാശുപത്രിയിലെ 200 അന്തേവാസികൾക്ക് തുടർച്ചയായി 15 ക്രിസ്മസ് ദിനങ്ങളിൽ ജീവകാരുണ്യം പ്രവർത്തനം നടത്തി യൂണിവേഴ്സൽ ബുക്ക് ഓഫ് റിക്കോർഡ് ഉൾപെടെ 7 റിക്കോർഡുകളിൽ ഇടം നേടിയ എടത്വാ സ്വദേശി ഡോ.ജോൺസൺ വാലയിൽ ഇടിക്കുളയുടെ നേതൃത്വത്തിൽ ഇത് മൂന്നാം തവണയാണ് ഈസ്റ്റർ ദിനത്തിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നത്.

IMG_20170416_120403

LEAVE A REPLY

Please enter your comment!
Please enter your name here