പ്രസിഡന്റ് ഡൊണാള്‍ഡ്  ട്രംപിന്റെ നികുതി വിവരങ്ങള്‍ വെളിപെടുത്തണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ ശക്തമായ പ്രതിഷേധം. രാജ്യമെങ്ങും നടന്ന പ്രതിഷേധ സമരങ്ങളില്‍ പലതും  അക്രമസക്തമായി. തുടര്‍ന്ന് 21 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. 150 കേന്ദ്രങ്ങളിലായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ട്രംപ് അനുകൂലികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. ബെര്‍ക്കല്‍, കാലഫോര്‍ണിയ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്.

കഴിഞ്ഞ മാസം ട്രംപിന്റെ നികുതി സംബന്ധിച്ച ചില വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകയായ റേച്ചല്‍ മാഡോ പുറത്തു വിട്ടിരുന്നു. 2005ല്‍ ട്രംപ് 38 മില്യണ്‍ ഡോളര്‍ നികുതയി നല്‍കിയെന്നായിരുന്നു വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here