റഷ്യന്‍ പാര്‍ലിമെന്റ് ഉന്നത സംഘം സഊദിയില്‍ സന്ദര്‍ശനത്തിനെത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് സംഘം സഊദിയില്‍ എത്തിയതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ‘താസ് ‘ റിപ്പോര്‍ട്ട് ചെയ്തു. തീവ്രവാദത്തെ നേരിടുന്നതില്‍ സഊദി അറേബ്യ തങ്ങളുടെ ഉറ്റ തോഴനെന്നു റഷ്യന്‍ പാര്‍ലിമെന്റ് ഉന്നത സമിതി ചെയര്‍ പേഴ്‌സണ്‍ വാലെന്റിന മാത് വിയെങ്കോ യാത്രയുടെ മുന്നോടിയായി വ്യക്തമാക്കി. മേഖലയിലെ സുരക്ഷക്ക് വേണ്ട കാര്യങ്ങള്‍ നീക്കുന്നതിലും സഊദി എന്നും മുന്നില്‍ തന്നെയാണെന്നും അവര്‍ പറഞ്ഞു.

വിവിധ പ്രശ്‌നത്തില്‍ സഊദിയുമായി ഒത്തുപോരാത്ത റഷ്യ ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ നിലപാടുകള്‍ മാറ്റുന്നതിനുള്ള സൂചനയായാണ് കരുതുന്നത്. സിറിയയിലെ അസദ് ഭരണകൂടത്തിനടക്കം റഷ്യ ചെയ്തു വരുന്ന സഹായങ്ങളെ തുടര്‍ന്ന് റഷ്യയും സഊദിയും നിരവധി തവണ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരുന്നു. സിറിയയിലെ സമാധാന ശ്രമങ്ങള്‍ക്കായി നിരവധി തവണ റഷ്യയും സഊദിയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here