ഫൊക്കാന വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്, ജനോപകരപ്രതമായ  പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വംകൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാനാ നേതൃത്വവും പ്രവര്‍ത്തിക്കുന്നു.

ഫൊക്കാനാ ചാരിറ്റി രംഗത്ത് സജീവമാകണമെന്നാണു വനിതാ ഫോറത്തിന്റെ പക്ഷം. പക്ഷെ അത് നാടിനെ മാത്രം ഉന്നംവെച്ചായിരിക്കരുത്. ഇവിടെ എത്രപേര്‍ ജോലിയില്ലാതെയും, രോഗം വന്നും കഷ്ടപ്പെടുന്നു.  ചാരിറ്റിയുടെ ഗുണം അവര്‍ക്കുകൂടി ലഭിക്കണം. നാട്ടിൽ മാത്രം ചാരിറ്റി പ്രവർത്തനം ചെയ്യുന്നതിനോട് യോജിക്കാൻ കഴിയില്ല. മറ്റുള്ളവർക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ സാധിച്ചില്ലെങ്കിൽ   സംഘടനയും പ്രവര്‍ത്തനവുമൊക്കെ വെറുമൊരു ഒത്തുകൂടലായി ചുരുങ്ങും.വനിതകള്‍ ഒത്തൊരുമിച്ചിറങ്ങിയാല്‍ സമൂഹത്തിനുപകാരപ്രദമായ ഒട്ടേറെ കാര്യങ്ങള്‍ ജനഹിതമറിഞ്ഞ് നിറവേറ്റാനാവുമെന്ന് ബഹുമുഖ പ്രതിഭയെന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന   വിമന്‍സ് ഫോറം ദേശിയ  ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്   അഭിപ്രായപ്പെട്ടു.  

ഇങ്ങനെയൊക്കെയെങ്കിലും വനിതകള്‍ക്ക് മലയാളി സമൂഹത്തിലും വീട്ടിലും അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെന്നവര്‍ പറയുന്നു. പല വീടുകളിലും വനിതകളാണ് കൂടുതല്‍ സമ്പാദിക്കുന്നതും. എന്നാലും അവര്‍ക്ക് അംഗീകാരമോ അവകാശമോ ഇല്ല. ഇതു മലയാളി സമൂഹത്തിന്റെ പ്രത്യേകതയാണ്. പുരുഷന്‍ ഇന്ന രീതിയിലും സ്ത്രീ ഇന്ന രീതിയിലും പ്രവര്‍ത്തിക്കണമെന്ന ചിന്താഗതി നിലനില്‍ക്കുന്നു.ഇതിന് ഒരു  മാറ്റവും അനിവാര്യം ആണ്.

ഡിട്രോയിറ്റ്‌  റിജിന്റെ ഭാരവാഹികള്‍ ഡെയിസൺ ചാക്കോ ചെയര്‍പെര്‍സണ്‍, സെക്രട്ടറി ഷാലൻ ജോർജ്, ട്രഷറര്‍ അന്നാമ്മ മാത്യു, വൈസ് പ്രസിഡന്റ് മറിയാമ്മ തോമസ് , ജോയിന്റ് സെക്രട്ടറി അന്നാമ്മ ജോർജ് തുടങ്ങിവരെ  നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ  ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്   അറിയിച്ചു.

Detroit Women Forum

LEAVE A REPLY

Please enter your comment!
Please enter your name here