വിശപ്പ്

അമ്മ തൻ കുഞ്ഞിനെ നെഞ്ചോടു ചേർത്തി
ട്ടരുമയ് ചൊല്ലി ഉറങ്ങെന്റെ മകനെ
അച്ചൻ വരുന്നേരം കൊണ്ടുവന്നീടും
വയറുനിറയെ ആഹാരമിന്ന്
ഒട്ടിയ വയറിലേക്കുറ്റുനോക്കി
അമ്മതൻ മടിയിലായ്ചാഞ്ഞു പൈതൽ
അച്ചനിന്നെത്തുമെൻ അന്നവുമായി
ഉണ്ണി ചിരിക്കുന്നുറക്കത്തിലും

കർക്കിടകം വന്ന് കതകിൽ മുട്ടുന്നു
കടപുഴകി ഒഴുകുന്നു കാട്ടരുവികൾ
അഷ്ടിക്കു വകയും തേടിയങ്ങ്
അകലത്തായ് അലയുന്നരാ കാന്തനെ
വഴിക്കണ്ണുമായി കാത്തിരിക്കുന്നു
അമ്മയും പിന്നെ ആ കുഞ്ഞുമിന്ന്
ഓമനക്കുഞ്ഞിന്റെ പൊന്നു മുഖം
വാടിത്തളർനങ്ങു വീണു പോയി
അമ്മതൻ നെഞ്ചിലെ ഉറവയിലോ
ഇല്ലൊരു തുള്ളിയും ഊറ്റുവാനായ്

വീശപ്പെന്ന ഭീകര സത്വമിന്ന്
വാതുറന്നെത്തുന്നു വിഴുങ്ങിടാനായ്
കൂർത്ത തൻ ദ്യംഷ്ടകൾ നീട്ടിയത്
അലറി അടുക്കുന്നു ആർത്തി പൂണ്ട്
പിഞ്ചുപൈതങ്ങളെ നോട്ടമിടുന്നവ
കഴുകനെപ്പോലെ പറന്നീറങ്ങുന്നു
തൊട്ടയലത്തുള്ള സോദരന്റെ
പട്ടിണി മാറ്റുവാൻ നിന്നിടാതെ
ഓടുന്നു ദൈവത്തിനന്നദാനത്തിനായ്
ഉടലോടെ നീർവാണപദം പൂകിടാൻ

വീശപ്പെന്ന ശത്രുവെ നേരിടാനായ്
കരം കോർത്ത് നമ്മൾ നിന്നിടേണം
യുദ്ധവും, ക്ഷാമവും ഇല്ലാത്തൊരു
നാളെയ്ക്കായിനി അണിനിരന്ന്…..

             റോബിൻ കൈതപ്പറമ്പ് …..

LEAVE A REPLY

Please enter your comment!
Please enter your name here