അറ്റലാന്റാ : മുന്‍മന്ത്രി തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഐ.എന്‍.ഒ.സി അറ്റലാന്റാ ചാപ്പ്റ്ററിന്‍റെ നേതൃത്വത്തില്‍ ഏപ്രില്‍ 4-ാം തീയതി അല്‍പ്പോര്‍ട്ടയിലുള്ള ഇന്‍ഡ്യന്‍ കഫേയില്‍ വച്ച് സ്വീകരണം നല്‍കുകയുണ്ടായി.

യോഗത്തില്‍ പ്രസിഡന്‍റ് ശ്രീ. എം.വി ജോര്‍ജ്ജ് സ്വാഗതം പറയുകയുണ്ടായി.  ശ്രീ. ജോര്‍ജ്ജ് തന്‍റെ പ്രസംഗത്തില്‍ ചാപ്റ്ററിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കുകയും, തന്‍റെ സഹ പ്രവര്‍ത്തകരെ പരിചയപ്പെടുത്തുകയും ചെയ്യുകയുണ്ടായി.  ചാപ്റ്റര്‍ സെക്രട്ടറി (പാടാച്ചിറ) സുനില്‍ പാടാച്ചിറ ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് മുന്‍മന്ത്രിയോടെ ചോദിക്കുകയുണ്ടായി.

മുൻ മന്ത്രി തന്‍റെ നന്ദി പ്രസംഗത്തില്‍ രാഷ്ട്രിയ സ്ഥിതിഗതികള്‍ വിശദീകരിക്കുകയും അറ്റലാന്റാ ചാപ്റ്ററിനോട് തനിക്കുള്ള നന്ദിയും സ്നേഹവും അറിയിക്കുകയുണ്ടായി.

യോഗത്തില്‍ കമ്മറ്റി അംഗങ്ങളായ റെജി ചെറിയാന്‍, മാത്യു വര്‍ഗ്ഗീസ്, ലൂക്കോസ് തരിയന്‍, സജിമോന്‍ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുക്കുകയുണ്ടായി.

              pic for kerala times

ചിത്രത്തിൽ മുൻ മന്ത്രിയോടൊപ്പം ലൂക്കോസ് തരിയന്‍, മാത്യു വര്‍ഗ്ഗീസ്, എം.വി ജോര്‍ജ്ജ്, സുനില്‍ പാടാച്ചിറ സജിമോന്‍ ജോര്‍ജ്ജ്, റെജി ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here