മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നു രാവിലെ 8.30 ഓടെ കേരള ഹൗസിലെത്തിയ കെജ്‌രിവാള്‍ ആരമണിക്കൂര്‍ നേരം പിണറായിയുമായി ചര്‍ച്ച നടത്തി.

സൗഹൃദ കൂടിക്കാഴ്ചയാണ് നടത്തിയതെന്നും രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിച്ചെന്നും കെജ്‌രിവാള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

രാജ്യത്ത് ഭയത്തിന്റെ രാഷ്ട്രീയമാണ് നിലനില്‍ക്കുന്നത്. കേന്ദ്രത്തിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദമാക്കാനാണ് ശ്രമം കേരള മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയെ പുതിയ തുടക്കമെന്ന് വിശേഷിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയെ തടുക്കാന്‍ കോണ്‍ഗ്രസുമായി യോജിച്ച് പോവാന്‍ കഴിയില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here