വാഷിങ്ടൺ: അമേരിക്കൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുക, അമേരിക്കക്കാർക്ക് തൊഴിൽ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പുതിയ എച്ച് 1 ബി വിസ ഉത്തരവിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുെവച്ചു. വരും വർഷങ്ങളിൽ ഇന്ത്യയിൽനിന്നുള്ള െഎ.ടി കമ്പനികൾക്കും തൊഴിലാളികൾക്കും വൻ തിരിച്ചടിയാകും ഇൗ നിയമം. 

അതേസമയം, നിലവിൽ അനുവദിച്ച 8500 എച്ച്1 ബി വിസകളെ ഇത് ബാധിക്കില്ല. ചില െഎ.ടി കമ്പനികൾ വിദേശികൾക്ക് കൂടുതൽ അവസരം നൽകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. അവരെ പൂർണമായി ഒഴിവാക്കാതെ വിദഗ്ധരെ മാത്രം ഉൾപ്പെടുത്താനാണ് തീരുമാനം. അതോടൊപ്പം അമേരിക്കൻ തൊഴിലാളികൾക്കാകും കൂടുതൽ പരിഗണന. 

എച്ച് 1 ബി വിസ പരിഷ്കരിക്കുമെന്നത്  ട്രംപിെൻറ െതരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here