മെൽബൺ :- മെൽ ബൺ സീറോമലബാർ രൂപത രൂപീകൃതമായിട്ട് മാർച്ചിൽ മൂന്ന് വർഷം പിന്നിടുമ്പോൾ സഭയുടെ പ്രവർത്തനങ്ങൾക്ക് വിശ്വാസികളുടെ അകമഴിഞ്ഞ പിന്തുണ കിട്ടുകയും ഓസ്ട്രേലിയായുടെ വിവിധ പ്രദേശങ്ങളിൽ സ്വന്തം പള്ളിയെന്ന തീരുമാനം ഏതാണ്ട് നടപ്പിലായിക്കഴിഞ്ഞു. അതിൽ മെൽ ബൺ സൗത്തിലെ പള്ളിക്കായി പ്രാർത്ഥനാനുമതി ലഭിക്കുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് റോമിലെ രണ്ടാമനും പൗരസ്ത് സഭയുടെ തിരു സംഘത്തിന്റെ അദ്ധ്യക്ഷൻ കൂടിയായ കർദിനാൾ ലെയ നാർഡോ സാന്ദ്രി മെൽബൺ സൗത്തിലെ വിശ്വാസികളെ കാണുവാനും ദിവ്യബലിയർപ്പിക്കാനും എത്തുന്നത്. ഈ പരിപാടി ഒരുവൻവിജയമാക്കി തീർക്കുവാൻ രൂപതാ തലത്തിൽ തന്നെ അതിന്റെ നടപടികൾ ഊർജിതമായി നടന്നു വരുന്നു. മെയ് 14 -ന് ഉച്ചകഴിഞ്ഞ് 3.30 ന് സൗത്തിലെ ഡാൻഡിനോംഗ് സെന്റ്. ജോൺസ് കേളേജിന്റെ ഓഡിറ്റോറിയത്തിലാണ് കർദിനാളിന്റെ വിശുദ്ധ ബലിയും ചടങ്ങുകളും നടക്കുക. സാന്ദ്രി പിതാവിനോടൊപ്പം മാർപാപ്പയുടെ ഓസ്ട്രലിയായുടെ സ്ഥിരംപ്രതിനിധി അഡോൾ ഫോ റ്റിറ്റോ ലാനാ മെത്രപ്പോലീത്തയും മുഴുവൻ മലയാളി വൈദികരും ചടങ്ങിൽ പങ്കെടുക്കും. തിരുസംഘത്തിന്റെ തലവനും അപ്പസ്തോലിക് ന്യൂൺഷോയും ആദ്യമായാണ് മെൽബൺ സീറോ മലബാർ രൂപത സന്ദർശിക്കുന്നത്.മെൽബൺ ഏരിയായിലെ മൂന്ന് ഇടവകകളും അയൽ ഇടവകയിലെ വിശ്വാസികളും ചടങ്ങിന് വരുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. ആഗോള കത്തോലിക്കാ സഭയിലെ തലവനായ മാർപാപ്പയുടെ ഭരണത്തിൽ സഹായിക്കുന്ന വകുപ്പാണ് പൗരസ്ഥ സംഘം. അതിന്റെ തലവൻ സീറോ – മലബാർ സൗത്ത് ഈസ്റ്റ് റീജിയനിൽ എത്തുന്നത് വിശ്വാസികൾ വളരെ പ്രധാന്യത്തോടെയാണ് നോക്കി കാണുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ വിവിധ കമ്മറ്റികളുടെ മേൽ നേട്ടത്തിൽ പ്രവർത്തിച്ചുവരുന്നു.                                     

വാർത്ത – ജോസ് എം. ജോർജ്.

pasrtoral

LEAVE A REPLY

Please enter your comment!
Please enter your name here