കെ.പി.സി.സി അധ്യക്ഷനാകാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉമ്മന്‍ചാണ്ടി തന്റെ നിലപാട് അറിയിച്ചു. സമവായത്തിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡിന് മുമ്പാകെ അദ്ദഹം വച്ചത്.

താന്‍ മുന്‍പ് എടുത്ത ഈ തീരുമാനം മാറ്റാനുളള ഒരു സാഹചര്യവും നിലവില്‍ ഇല്ല. ഇക്കാര്യം നേരത്തെ തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുളളതാണ്. അതുകൊണ്ടു തന്നെ ഹൈക്കമാന്‍ഡില്‍ നിന്നും അധ്യക്ഷനാകാനുളള നിര്‍ദേശം വരില്ലെന്നും അദ്ദേഹം കൂടിക്കാഴ്ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here