Home / ഇന്ത്യ / യമുനാ നദിക്ക് യാതൊരു നാശവും വരുത്തിയിട്ടില്ലെന്ന് ശ്രീശ്രീ രവിശങ്കര്‍

യമുനാ നദിക്ക് യാതൊരു നാശവും വരുത്തിയിട്ടില്ലെന്ന് ശ്രീശ്രീ രവിശങ്കര്‍

ആര്‍ട്ട് ഓഫ് ലിവിങ് യമുനാ നദിക്ക് യാതൊരു നാശവും വരുത്തിയിട്ടില്ലെന്ന് ശ്രീശ്രീ രവിശങ്കര്‍.

തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നു പറയുന്നവര്‍ ആര്‍ട്ട് ഓഫ് ലിവിങിനെ ശരിക്കു മനസിലാക്കാത്തവരാണ്. അല്ലെങ്കില്‍ അവര്‍ക്ക് നല്ല തമാശപറയാനുള്ള കഴിവുള്ളതുകൊണ്ടാണെന്നും രവിശങ്കര്‍ ട്വീറ്റ് ചെയ്തു.

ആര്‍ട്ട് ഒാഫ് ലിവിങ് യമുന നദിക്ക് യാതൊരു നാശവും ഉണ്ടാക്കിയിട്ടില്ല. നുണകള്‍ മാത്രം കേള്‍ക്കുമ്പോളാണ് ഞെട്ടലുണ്ടാകുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കറിനെതിരേ രൂക്ഷവിമര്‍ശനവുമായി ദേശീയ ഹരിത ട്രിബ്യൂണല്‍ രംഗത്തെത്തിയിരുന്നു. താങ്കള്‍ക്ക് ഉത്തരവാദിത്വ ബോധമില്ലെന്നു കോടതി രവിശങ്കറിനോടു പറഞ്ഞു. എന്തും പറയാനുള്ള സ്വാതന്ത്യം ഉണ്ടെന്നാണോ രവിശങ്കറിന്റെ വിചാരമെന്നും കോടതി  രൂക്ഷഭാഷയില്‍ ചോദിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം യമുനാ നദീ തീരത്ത് ആര്‍ട്ട് ഒഫ് ലിവിങ് നടത്തിയ ലോക സാംസ്‌കാരിക സമ്മേളനം മൂലം പരിസ്ഥിതിക്കുണ്ടായ നാശത്തിന് ഉത്തരവാദികള്‍ ദേശീയ ഹരിത ട്രിബ്യൂണലും ഡല്‍ഹി സര്‍ക്കാറുമാണെന്ന രവിശങ്കറിന്റെ പ്രസ്താവനയാണ് ഹരിത ട്രിബ്യൂണലിനെ ചൊടിപ്പിച്ചത്.

രവിശങ്കറിന്റെ പ്രസ്താവന ഞെട്ടലുണ്ടാക്കിയെന്നും കോടതി പറഞ്ഞു

Check Also

ഡോകാ ലാമില്‍ വീണ്ടും പടയൊരുക്കമെന്ന് അഭ്യൂഹം

ന്യൂഡല്‍ഹി: ഖലയില്‍ ചൈന വന്‍ സൈനിക സന്നാഹം നടത്തിയതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യ സേനാ പോസ്റ്റില്‍ നിന്ന് 80 മീറ്റര്‍ …

Leave a Reply

Your email address will not be published. Required fields are marked *