വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കുകയാണെന്നും സര്‍ക്കാറിന് എല്ലാവരും തുല്യരാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയുടെ ചൂടാറും മുന്‍പേ ബിജെപി എം.എല്‍.എ ടോള്‍ബൂത്ത് ജീവനക്കാരനെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ രാകേഷ് റാത്തോര്‍ ആണ് ടോള്‍ അടയ്ക്കില്ലന്നും ടോള്‍ബൂത്തില്‍ കാത്തുനില്‍ക്കാന്‍ കഴിയില്ലെന്നും പറഞ്ഞു ജീവനക്കാരനെ മര്‍ദിക്കുന്നതായി വീഡിയോയില്‍ കാണുന്നത്.

ടോള്‍ ബൂത്തില്‍ പണമടയ്ക്കാന്‍ കാത്തുനില്‍ക്കാന്‍ സമയമില്ലെന്നും എംഎല്‍എ ആയ തന്നെ ഉടന്‍ പോകാന്‍ അനുവദിച്ചില്ലെന്നും ആരോപിച്ചാണ് രാകേഷ് റാത്തോര്‍ ജീവനക്കാരനെ മര്‍ദ്ദിക്കുന്നത്.

എംഎല്‍എയുടെ സഹായികള്‍ ബൂത്ത് ജീവനക്കാരനുമായി സംസാരിക്കുന്നതാണ് ആദ്യം ദൃശ്യങ്ങളില്‍ കാണുന്നത്. എന്നാല്‍ ഉടന്‍ അവിടേക്കു പാഞ്ഞടുത്ത എംഎല്‍എ ജീവനക്കാരന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഒപ്പമുള്ളവര്‍ തടഞ്ഞതിനാല്‍ കൂടുതല്‍ മര്‍ദ്ദനമേല്‍ക്കാതെ ജീവനക്കാരന്‍ രക്ഷപ്പെട്ടു.

നേരത്തെ വിമാനത്തില്‍ വി.ഐ.പി സീറ്റുലഭിക്കാത്തതിനു ശിവസേന എംപി മലയാളിയായ വിമാന ജീവനക്കാരനെ തല്ലിയതിനു ദിവസങ്ങള്‍ക്കു ശേഷമാണ് ടോള്‍ ബൂത്ത് ജീവനക്കാരനോടുള്ള ബിജെപി എംഎല്‍എയുടെ പരാക്രമം.

LEAVE A REPLY

Please enter your comment!
Please enter your name here