Home / ഇന്ത്യ / വീണ്ടും വിദേശയാത്രയ്‌ക്കൊരുങ്ങി മോദി; മൂന്ന് മാസത്തിനുള്ളില്‍ 7 രാജ്യങ്ങള്‍ സന്ദര്‍ശിക്കും
modi

വീണ്ടും വിദേശയാത്രയ്‌ക്കൊരുങ്ങി മോദി; മൂന്ന് മാസത്തിനുള്ളില്‍ 7 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വിദേശയാത്രകള്‍ക്ക് തയ്യാറെടുക്കുന്നു. ഒരിടവേളയ്ക്കു ശേഷമാണ് മോദി വീണ്ടും വിദേശപര്യടനത്തിനൊരുങ്ങുന്നത്. മെയ് മുതല്‍ ജൂലൈ വരെയുള്ള വിദേശയാത്രയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏഴു രാജ്യങ്ങളാണ് ഈ കാലയളവില്‍ മോദി സന്ദര്‍ശിക്കുക.

ആദ്യ യാത്ര ശ്രീലങ്കയിലേക്കാണ് ശേഷം യു.എസ്.എ, ഇസ്രാഈല്‍, റഷ്യ, ജര്‍മനി, സ്‌പെയിന്‍. കസാഖിസ്താന്‍ എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിക്കും.

യു.എന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി മെയ് രണ്ടാംവാരം മോദി ശ്രീലങ്കയ്ക്കു തിരിക്കും. മെയ് 12 മുതല്‍ 14 വരെ കൊളംബോയില്‍ നടക്കുന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.തുടര്‍ന്ന് ജൂണ്‍ ആദ്യവാരം സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം റഷ്യയിലെത്തും. അതിനുശേഷം ഷാന്‍ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്!സിഒ) യോഗത്തിനായി  കസാഖിസ്ഥാനിലേക്കും ജി20 യോഗത്തില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലേക്കും തിരിക്കും.

യുഎസ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ മോദി സന്ദര്‍ശിക്കുമെന്നും തീയതി ഉറപ്പിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Check Also

social

സോഷ്യല്‍മീഡിയയ്ക്കു മൂക്കുകയറാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, സ്‌കൈപ്പ് തുടങ്ങിയ …

Leave a Reply

Your email address will not be published. Required fields are marked *