Home / വാണിജ്യം സാങ്കേതികം / വമ്പന്‍ ബാങ്കുകള്‍ ചെറുകിട ബാങ്കുകളെ ഏറ്റെടുക്കും; ലയന നീക്കം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

വമ്പന്‍ ബാങ്കുകള്‍ ചെറുകിട ബാങ്കുകളെ ഏറ്റെടുക്കും; ലയന നീക്കം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലയനത്തിനു പിന്നാലെ മറ്റു ബാങ്കുകളെ കൂടി ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ചെറിയ ചെറിയ ബാങ്കുകള്‍ നിരവധി ഉണ്ടാവുന്നതിനേക്കാള്‍ നല്ലത്, വന്‍കിട ബാങ്കുകളാണെന്ന നിഗമനത്തിലാണ് സര്‍ക്കാരിന്റെ നീക്കം.

പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ പോലുള്ള ബാങ്കുകളെ മുമ്പില്‍ നിര്‍ത്തി ചെറുകിട ബാങ്കുകളെ ഈ ബാങ്കുകളുടെ കൂടെ ലയിപ്പിക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. പഞ്ചാബ്, സിന്ധ് ബാങ്കുകള്‍ക്ക് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കാം, ദക്ഷിണ മേഖലയിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പോലുള്ളവ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാം എന്നിങ്ങനെയാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍.

ഇക്കാര്യത്തിലൊന്നും തീരുമാനമായിട്ടില്ലെങ്കിലും സജീവ പരിഗണനയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ചു പോഷക ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും ലയിപ്പിച്ച് എസ്.ബി.ഐ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി പ്രഖ്യാപിച്ചിരിക്കേയാണ് പുതിയ നീക്കം.

Check Also

എനര്‍ജി ഡ്രിങ്ക് മാരകമായ അസുഖങ്ങള്‍ക്ക് വഴിവെക്കുമെന്നു പഠനം

വാഷിങ്ടണ്‍ ഡി.സി: എനര്‍ജി ഡ്രിങ്ക് നിത്യം കുടിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ അത്തരക്കാര്‍ കരുതിയിരുന്നോളൂ. മാരകമായ അസുഖങ്ങള്‍ക്ക് ഇവ വഴി വെക്കുമെന്നാണ് …

Leave a Reply

Your email address will not be published. Required fields are marked *