അമേരിക്കൻ മലയാളികളുടെ തിരക്കിട്ട ജീവിതത്തിനിടയിൽ അല്പം സന്തോഷം പകരാനും, ചിരിയുടെയും ചിന്തയുടെയും മണിമുത്തുകൾ നൽകുവാൻ അമേരിക്കയിൽ എത്തുന്ന ദിലീപ് ഷോ വൻ വിജയമാക്കുവാൻ എല്ലാ അമേരിക്കൻ മലയാളികളും സഹായിക്കണമെന്ന് റെവ:ഗീവർഗീസ് ആരൊപ്പാലാ കോർ ഓർത്തഡോക്സ് എപ്പിസ്കോപ്പ അഭ്യർത്ഥിച്ചു.
ഏപ്രിൽ മുപ്പതിന് സെന്റ് തോമസ് ഓർത്തഡോക്സ്കാ ത്തലിക് ചർച്ച ഹൂസ്റ്റന്റെ നേതൃത്വത്തിൽ (Sunday Houston, TX Smart Financial Center U.S. Highway 59 and University Boulevard, Sugar land St. Thomas Indian Orthodox Cathedral) നടത്തപ്പെടുന്ന ഈ ഷോ വൻ വിജയമാകുവാൻ ഹ്യൂസ്റ്റൺ നിവാസികളുടെ സഹായ സഹകരണങ്ങൾ ആവശ്യമാണ്.
സെന്റ് തോമസ് ഓർത്തഡോക്സ്കാ ത്തലിക് ചർച്ച ഹൂസ്റ്റന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന സണ്ടേസ്കൂൾ കെട്ടിടം, ചാപ്പൽ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ധനം ശേഖരിക്കുന്നതിനാണ് ഈ ഷോ നടത്തുന്നത്. ഈ മെഗാ ഷോ സ്പോൺസർ ചെയ്തിരിക്കുന്നത് സിന്തൈറ്റ് റിയൽറ്റി ആണ്.
ഷുഗർലാന്റിലെ സ്മാർട്ട് ഫിനാൻഷ്യൽ സെന്റററിൽ നടക്കുന്ന ദിലീപ് ഷോയ്ക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. ഓഡിറ്റോറിയത്തിൽ പ്രോഗ്രാം കാണാൻ എത്തുന്ന കാണികളുടെ കണ്ണിനും കാതിനും ഉതകുന്ന തരത്തിലുള്ള ശബ്ദ, ദൃശ്യ സംവിധാനം ആണ് ഈ ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ തന്നെ മികച്ച നിരയിലേക്ക് ഉയരുന്ന സ്മാർട് ഫിനാൻഷ്യൽ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ആദ്യത്തെ ഇന്ത്യൻ ഷോ കൂടി ആയിരിക്കും നാദിര്ഷയും, ദിലീപും ചേർന്നൊരുക്കുന്ന ദിലീപ് ഷോ 2017.
മലയാളത്തിലെ ജനപ്രിയ നായകൻ ദിലീപ്, ജനപ്രിയ സംവിധായകനും പാരടിപ്പാട്ടുകളുടെ തമ്പുരാനുമായ നാദിർഷ തുടങ്ങി ഇരുപത്തി അഞ്ചോളം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന ഈ ഷോ വൻ വിജയമാക്കണം. ജയറാം ഷോയ്ക്കു ശേഷം അമേരിക്കയിൽ നടക്കുന്ന ഏറ്റവും ചെലവേറിയതും, സാങ്കേതിക മികവും, പ്രോഗ്രാമുകളുടെ വൈവിധ്യം കൊണ്ടും ജനങ്ങളുടെ മനസിൽ ഇടം നേടുന്ന ഷോ ആയിരിക്കും ദിലീപ് ഷോ. ദിലീപ്, നാദിർഷ, രമേഷ് പിഷാരടി, ധർമ്മജൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ, ഹരിശ്രീ യൂസഫ്, ഏലൂർ ജോർജ്, റോഷൻ ചിറ്റൂർ, സമദ്, കാവ്യാമാധവൻ, നമിത പ്രമോദ്, ടിവി സിനിമാ താരം സ്വാസിക, തുടങ്ങി 26 ൽ പരം കലാകാരന്മാർ അണിനിരക്കുന്ന ഈ മെഗാ ഷോയെ വരവേൽക്കുവാൻ ഹ്യൂസ്റ്റൺ നിവാസികൾ തയാറെടുത്തു കഴിഞ്ഞതായി റെവ:ഗീവർഗീസ് ആരൊപ്പാലാ കോർ എപ്പിസ്കോപ്പ അറിയിച്ചു.
https://www.facebook.com/215315998907431/videos/294853590953671/