ന്യൂയോര്‍ക്ക്: എല്‍ ജി ബി ടി സമൂഹത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹില്ലരി ക്ലിന്റന്‍ ട്രമ്പ് ഭരണകൂടത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

2016 തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ എല്‍ ജി ബി ടി യുടെ ഏറ്റവും അടുത്ത സുഹൃത്ത് താനാണെന്നവകാശപ്പെട്ട ട്രമ്പ്, ഒര്‍ലാന്റൊ നൈറ്റ് ക്ലമ്പില്‍ ഇവക്കെതിരെ നടത്തിയ വെടിവെപ്പില്‍ ശക്തമായ പ്രതിഷേധം അറിയിപ്പിരുന്നതായും ഹില്ലരി ചൂണ്ടിക്കാട്ടി. എല്‍ ജി ബി ടി കമ്മ്യൂണിറ്റി ന്യൂയോര്‍ക്കില്‍ ഏപ്രില്‍ 20 വ്യാഴാഴ്ച വൈകിട്ട് സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോദന ചെയ്യുകയായിരുന്നു ഹില്ലരി. അമേരിക്കയിലെ ആഭ്യന്തര സെക്രട്ടറിയായിരുന്ന എല്‍ ജി സി ടി. എറിക്ക് ഫാനിങ്ങിനെ സ്ഥാനത്തു നിന്നും നിക്കി ചെയ്തു. എക്കാലത്തും ഈ സമൂഹത്തിനോട് ശത്രുത പുലര്‍ത്തിയിരുന്ന മാക്ക് ഗ്രീനിനെ ആര്‍മി സെക്രട്ടറിയായി നിയമിച്ചതിനേയും ഹില്ലരി വിമര്‍ശിച്ചു.

എയ്ഡ്‌സ്, എച്ച ഐ വി ഗവേഷണത്തിന് ഫണ്ട് വെട്ടി കുറിച്ച നടപടിയിലും ഹില്ലരി ട്രമ്പിനെ കുറ്റപ്പെടുത്തി. എല്‍ ജി ബി ടി സമൂഹം നാളിതുവരെ അനുഭവിച്ചിരുന്ന അവകാശങ്ങള്‍ പുനഃസ്ഥാപിച്ച് കിട്ടുന്നത് വരെ സമരം തുടരുമെന്ന് ഹില്ലരി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പൊതുരംഗത്ത് സജ്ജീവ സാന്നിധ്യമായിമാറുകയാണ് ഹില്ലരി.

LEAVE A REPLY

Please enter your comment!
Please enter your name here