Home / കേരളം / ജനകീയ സമിതി രജത ജൂബിലി ആഘോഷവും പുരസ്കാര സമർപ്പണവും ഏപ്രിൽ 24ന് .
IDICULA1

ജനകീയ സമിതി രജത ജൂബിലി ആഘോഷവും പുരസ്കാര സമർപ്പണവും ഏപ്രിൽ 24ന് .

തിരുവനന്തപുരം: ജനകീയ സമിതി രജത ജൂബിലി ആഘോഷവും പുരസ്കാര സമർപ്പണവും ഏപ്രിൽ 24ന് 10 മണിക്ക് തിരുവനന്തപുരം വൈ. എം.സി.എ ഹാളിൽ നടക്കും. കേരള ഗവർണർ  ജസ്റ്റിസ് പി.സദാശിവം പൊതുസമ്മേളനം  ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി അഡ്വ.മാത്യു ടി.തോമസ് അദ്ധ്യക്ഷത വഹിക്കും. ഭരണ പരിഷ്ക്കരണ കമ്മിറ്റി അംഗം സി.പി.നായർ ആമുഖ പ്രസംഗം നിർവഹിക്കും. അവാർഡ് കമ്മിറ്റി ചെയർമാൻ ജോർജ്ജ് തഴക്കര അവാർഡ് ജേതാക്കളെ സദസിന് പരിചയപെടുത്തും. രജതജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ വി.പി ജയചന്ദ്രൻ  പശസ്ത്രി പത്ര പരായണം നടത്തും. തുടർന്ന് വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകുന്ന രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ  (രാഷ്ട്ര സേവ  പുരസ്ക്കാരം) മാതൃഭൂമി മാനേജിംങ്ങ് എഡിറ്റർ  എം.പി.വിരേന്ദ്രകുമാർ (മാധ്യമ പുരസ്ക്കാരം ), യുവ വ്യവസായി ഡെൽറ്റ ഗ്രൂപ്പ് ചെയർമാൻ തോമസ് ഫിലിപ്പ്  (കാരുണ്യ പുരസ്കാരം) എന്നി വിശിഷ്ട വ്യക്തികൾക്ക് നൽകും.

സമിതി ജനറൽ സെക്രട്ടറി അനി വർഗ്ഗീസ് മാവേലിക്കര സ്വാഗതവും ഡയറക്ടർ ഡോ അശോക് അലക്സ് ഫിലിപ്പ് കൃതജ്ഞതയും  പ്രകാശിപ്പിക്കും.

കേരളത്തിലെ സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ ശ്രദ്ധപതിപ്പിച്ച് സ്വാതന്ത്യ സമര സേനാനി സർവ്വ ശ്രീ. കെ.ഇ.മാമ്മൻ അമരക്കാരൻ  ആയ സ്വതന്ത്ര ആശയ വിനിമയ സംഘടനയാണ് ജനകീയ സമിതി.

IMG-20170421-WA0066

Check Also

indiatoaday

നടിയെ തട്ടിക്കൊണ്ടുപോയത് എന്തിന് ?ആരാണ് തിരശീലയ്ക്കു പിന്നില്‍? വീണ്ടും അന്വേഷണം

കൊച്ചി: മലയാളത്തിലെ നായികനടിയെ അര്‍ധരാത്രി തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിനു പിന്നില്‍ യഥാര്‍ത്ഥത്തില്‍ എന്താണ്. ഇതിനായി തിരക്കഥ തയാറാക്കിയ വില്ലന്മാര്‍ ആരോക്കെ. ഈ …

Leave a Reply

Your email address will not be published. Required fields are marked *