ഡോണള്‍ഡ് ട്രംപ് ഭരണകാലത്ത് ലൈംഗിക ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ യാതൊരു പരിഗണനയും പ്രതീക്ഷിക്കേണ്ടെതില്ലന്ന് ഹിലരി ക്ലിന്റന്‍.

ഇത്രയും കാലത്തെ പോരാട്ടത്തിന്റെ ഫലമായി എല്‍ജിബിടി സമൂഹം നേടിയെടുത്തതൊന്നും ഇനിമുതല്‍ സുരക്ഷിതമായിരിക്കാന്‍ സാധ്യതയില്ലെന്നും അതുനിലനിര്‍ത്താന്‍ പോരാടേണ്ടത് അത്യാവശ്യമാണെന്നും ഹിലരി അറിയിച്ചു.

തിരഞ്ഞെടുപ്പ് നമ്മളില്‍ പലരെയും മോശമായി ബാധിച്ചിട്ടുണ്ട്. ഗേ അവകാശങ്ങള്‍ മനുഷ്യാവകാശങ്ങളാണ്, മനുഷ്യാവകാശങ്ങള്‍ ഗേ അവകാശങ്ങളും. ഈ ഭരണകൂടത്തിന്റെ കീഴില്‍ നല്ലരീതിയില്‍ പരിഗണിക്കപ്പെടും എന്നത് സാധ്യമല്ലെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ മനസ്സിലാക്കണം. ചെഷ്‌നിയയില്‍ ഗേ, ബൈസെക്ഷ്വല്‍ യുവാക്കളെ വീടുകളില്‍ നിന്നും വലിച്ചു പുറത്തിറക്കി ആക്രമിച്ചു കൊന്നത് നമ്മള്‍ക്കറിയാം. ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ യുഎസ് ഗവണ്‍മെന്റ് ഇടപെടണമെന്നും ഹിലരി പറഞ്ഞു.

ദ സെന്റര്‍ എന്ന എല്‍ജിബിടി സംഘടന സംഘടിപ്പിച്ച ഫണ്ട് റെയ്‌സിംഗ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹിലരി. സംഘടനയുടെ ട്രെയില്‍ബ്ലെയ്‌സര്‍ അവാര്‍ഡും ഹിലരി സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here