യുഡിഎഫ് വിട്ട കെഎം മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ച കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സനെതിരെ യുഡിഎഫ് യോഗത്തില്‍ വിമര്‍ശം. മുന്നണിയില്‍ ആലോചിക്കാതെ മാണിയെ ക്ഷണിച്ച ഹസനെ ജെഡിയു വിമര്‍ശിച്ചു. മാണിയെ തിരിച്ചുവിളിച്ചിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും ഹസ്സന് യോഗത്തില്‍ പറഞ്ഞു.
മാണിയെ ഇനി മുന്നണിയിലേക്കു ക്ഷണിക്കേണ്ടെന്നു യുഡിഎഫ് യോഗം തീരുമാനിച്ചു. എന്തുവേണമെന്നു മാണിക്കു തീരുമാനിക്കാം. രാഷ്ട്രീയ നിലപാടു വ്യക്തമാക്കി എപ്പോള്‍ വേണമെങ്കിലും മാണിക്കു തിരിച്ചുവരാമെന്നു യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന് പറഞ്ഞു.