തൊടുപുഴ: മൂന്നാർ ചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കൈയേറി മലമുകളിൽ സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കിയ സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചു. അഞ്ചടിയോളം ഉയരമുള്ള മരക്കുരിശാണ് സ്ഥാപിച്ചത്. പുതുതായി സ്ഥാപിച്ച കുരിശിനെക്കുറിച്ച് അറിയില്ലെന്നും തങ്ങൾക്ക് ഇതുമായി ബന്ധമില്ലെന്നും സ്പിരിറ്റ് ഇൻ ജീസസ് പ്രവർത്തകർ പറഞ്ഞു. വെള്ളിയാഴ്ച വൈകീേട്ടാടെയാണ് കുരിശ് സ്ഥാപിച്ചതെന്നാണ് കരുതുന്നത്.

വ്യാഴാഴ്ചയാണ് ഇടുക്കി ജില്ലാ ഭരണകൂടത്തിെൻറ നേതൃത്വത്തിൽ പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ച് മാറ്റിയത്. സർക്കാർ സ്ഥലം കൈയേറിയാണ് കുരിശ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. കുരിശ് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. കുരിശ് മാറ്റിയതിൽ ജാഗ്രത കുറവുണ്ടായെന്ന് മുഖ്യമന്ത്രി നിലപാടെടുത്തപ്പോൾ നിയമാനുസൃതമായ നടപടി മാത്രമാണെന്നായിരുന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരെൻറയും സി.പി.െഎയുടെയും നിലപാട്. 

LEAVE A REPLY

Please enter your comment!
Please enter your name here