ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സുമായി സഹകരിച്ചു. ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഡാളസ്സില്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 18ന് ഇറക്കിയ പത്രകുറിപ്പിലാണ് ക്യാമ്പുകളെകുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

2017 മെയ് 20- രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെ ഇന്ത്യ അസ്സോസിയേഷന്‍ ഓഫ് ടെക്‌സസ്, നോര്‍ത്ത് സെന്‍ട്രല്‍ എക്‌സ്പ്രസ് വേ, റിച്ചാര്‍ഡ്‌സണിലാണ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.
അമേരിക്കന്‍ പാസ്സ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഒ.സി.ഐ., വിസ, റിനന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കാവശ്യമായ അപേക്ഷകളും, ആവശ്യമായ രേഖകളുമായി ക്യാമ്പില്‍ എത്തിയാല്‍ അവ പരിശോധിച്ചു ഉറപ്പുവരുത്തിയശേഷം ഹൂസ്റ്റണ്‍ സി.കെ.ജി.എസ്. ഓഫീസില്‍ അയക്കുവാന്‍ കഴിയും.

ഇതു മൂലം കാലതാമസം ഒഴിവാക്കുവാന്‍ കഴിയുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചക്കുള്ള അവസരങ്ങളും ഉണ്ടായിരിക്കും.

പങ്കെടുക്കുന്നവര്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

www.iant.org എന്ന വെബ്‌സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here