ചിക്കാഗോ: ചിക്കാഗോയ്ക്ക് സമീപത്തുള്ള എല്മസ്റ്റിലെ നൂറ്റമ്പത് അടിയോളം താഴ്ചയുള്ള ക്വാറിയിൽ കണ്ടെത്തിയ മൃതദേഹം , കഴിഞ്ഞ ഒരാഴ്ചയായി മലയാളി സമൂഹം ഒന്നാകെ ആശങ്കയോടെ തിരഞ്ഞുകൊണ്ടിരുന്ന ജസ്റ്റിൻ ആന്റണിയുടെ മൃതദേഹം തന്നെ ആണ് എന്ന ഏകദേശം ഉറപ്പായി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് തന്നെ ജസ്റ്റിന്റെ ഷൂ, ഫോൺ, ഹെഡ്സെറ്റ് എന്നിവയും കണ്ടെത്തിയിരുന്നു. തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലായ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത ഡ്യൂപേജ് കൗണ്ടി കൊറോണറുടെ പ്രാഥമിക കണ്ടെത്തലുകൾ, മരണകാരണം വീഴ്ചയിലുണ്ടായ പരിക്കുകൾ മൂലമാണ് എന്നതാണ് എന്ന സ്ഥീരീകരിച്ചു. മൃതദേഹം ഔദ്യോഗികമായും നിയമപരമായും തിരിച്ചറിയുവാനായി ഫോറൻസിക് ദന്തരോഗവിദഗ്ദന്റെ സഹായം തേടിയിട്ടുണ്ട്. അതിനു ഷഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവൂ.
24 വയസ്സുകാരനായ ജസ്റ്റിൻ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വീട്ടിൽ നിന്നും തന്റെ വെള്ളിനിറത്തിലുള്ള മൗണ്ടൈൻ ബൈക്കിൽ ഇറങ്ങിയതിനു ശേഷമാണ് കാണാതാകുന്നത്. ബെൽവുഡിലെ പള്ളിയിലേക്ക് പോകുന്നു എന്ന സന്ദേശം ഇദ്ദേഹവും കുടുംബാംഗങ്ങൾക്ക് അയച്ചിരുന്നു എങ്കിലും പള്ളിയിൽ എത്തിയില്ല. തുടർന്ന് എൽമസ്റ്റ് പോലീസിന്റെ നേതൃത്വത്തിലും മലയാളി സുഹൃത്തുക്കളുടെ നേതൃത്വത്തിലും നടത്തിയ തിരച്ചിലുകൾ വിഭലമാവുകയായിരുന്നു. പഠനം കഴിഞ്ഞ് കഴിഞ്ഞ ഒരു വർഷത്തോളമായി ഒഹയർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അമേരിക്കൻ എയർലൈൻസിന് വേണ്ടി ജോലി നോക്കുകയായിരുന്നു ജസ്റ്റിൻ.

LEAVE A REPLY

Please enter your comment!
Please enter your name here