1437565760_a8
തിരുവനന്തപുരം : നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഏറ്റവും വലിയ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ കേരള കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാനത്തെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയുന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിടന്റ്‌റ് വി മുരളീധരന്‍ എന്നിവര്‍ പങ്കെടുക്കും. ചലച്ചിത്ര താരങ്ങളായ നടന്‍ മധു, നരേന്‍ എന്നിവരുടെ സാന്നിധ്യവും ചടങ്ങിനു മാറ്റുകൂട്ടും. മന്ത്രിമാരായ രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍, കെസി ജോസഫ്, അടൂര്‍ പ്രകാശ് എന്നിവരും എം.എല്‍.എ.മാരായ തോമസ് ചാണ്ടി, കെ മുരളീധരന്‍, തോമസ് ഐസക്, വിഡി സതീശന്‍, രാജു എബ്രഹാം, മോന്‍സ് ജോസഫ്, എപി അബ്ദുള്ളക്കുട്ടി, കെ എസ് ശബരിനാഥ്, റോഷി അഗസ്റ്റിന്‍ എന്നിവരും എംപിമാരായ പിജെ കുര്യന്‍, ജോസ് കെ മാണി, എന്‍കെ പ്രേമചന്ദ്രന്‍,ശശി തരൂര്‍, ആന്റോ ആന്റണി എന്നിവരുംചടങ്ങിനെത്തും.
നടന്‍ മധു ,പി വിജയന്‍ ഐപിഎസ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.
സി പി ഐ നേതാവ് ബിനോയ് വിശ്വം, ഗവണ്‍മെന്റ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, തിരുവനന്തപുരം മേയര്‍ ചന്ദ്രിക, കെ ടി ഡി സി ചെയര്‍മാന്‍ തോമസ് വിജയന്‍, കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് ചെയര്‍മാന്‍ മായിന്‍ ഹാജി, മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍, അംബാസ്സഡര്‍ ടി പി ശ്രീനിവാസന്‍ തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റു പ്രമുഖര്‍.
രാവിലെ പതിനൊന്നു മണിക്ക് കേരളത്തിന്റെ ആരോഗ്യ ശുചിത്വ പരിപാലനത്തില്‍
പ്രവാസിയുടെ പങ്ക് എന്ന വിഷയത്തില്‍ സെമിനാര്‍ ആരോഗ്യമന്ത്രി വി.എസ്ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രവാസികാര്യ മന്ത്രി കെ.സി.ജോസഫ് പങ്കെടുക്കുന്ന സിമ്പോസിയം. വേള്‍ഡ് മലയാളി കൗണ്‍സിലും ഫോമയും ചേര്‍ന്ന് പ്രവാസിയുടെ സ്വത്ത് സംരക്ഷണം എന്ന വിഷയത്തെക്കുറിച്ചു പ്രമേയം അവതരിപ്പിക്കും. ഡോ: ബീന ഐപിഎസ് , അഡ്വ. ജെസ്സി കുര്യന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
ഫോമാ എന്ന അമേരിക്കന്‍ മലയാളി സംഘടനകളുടെ അംബ്രല്ല സംഘടന എന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണു മുന്‍ഗണന നല്കിയിട്ടുള്ളത്. അതോടൊപ്പം അമേരിക്കയിലെ പുതു തലമുറയ്ക്ക് നാടിനെ അടുത്തറിയാനും പഠിക്കുവാനുമായി ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്‍ പാലത്തിങ്കലിന്റെ നേതൃത്വത്തില്‍ സമ്മര്‍ ടു കേരള എന്ന പദ്ധതിയുടെ പ്രാരംഭ ബാച്ചിന്റെ ഉതഘാടനവും ചടങ്ങില്‍ നടത്തപ്പെടും. കണ്‍വെന്‍ഷനില്‍ ഫോമായുടെ പല പ്രമുഖ നേതാക്കളും പങ്കെടുക്കും.
മൂന്നു മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്ണന്‍, പിജെ കുര്യന്‍, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് അത്താഴ വിരുന്നിനു ഗസല്‍നൈറ്റും ഉണ്ടാകുമെന്നും ഭാരവാഹികളായ ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയി ആന്റണി എന്നിവര്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ് 917 439 0563, ജോയി ആന്തണി 954 328 5009, ജേക്കബ് തോമസ് 718 406 2541

 

LEAVE A REPLY

Please enter your comment!
Please enter your name here