1437565968_a9

 

സാന്‍ഫ്രാന്‍സിസ്‌ക്കോ: ലോകത്തിന്റെ ഐടി ആസ്ഥാനമായ സിലിക്കണ്‍ വാലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍. സിലിക്കണ്‍ വാലിയിലെത്തുന്ന ആദ്യ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ചരിത്രമാക്കാനാണ് സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ ഭാരതവംശജരുടെ ശ്രമം. കഴിഞ്ഞ നവംബറില്‍ മോദിക്ക് ന്യുയോര്‍ക്കില്‍ നല്‍കിയ സ്വീകരണത്തിന് സമാനമായ സ്വീകരണമൊരുക്കാനാണ് നീക്കം.

സെപ്റ്റമ്പര്‍ 27നാണ് മോദി സിലിക്കണ്‍ വാലിയിലെത്തുക. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പ്രചരണം ലക്ഷ്യമിട്ടാണു നരേന്ദ്ര മോദിയുടെ സെപ്റ്റംബറിലെ സന്ദര്‍ശനം. 18500 പേര്‍ക്കിരിക്കാവുന്ന സാനോസെ (Sanjose)സാപ് സെന്റെറിലാണ് സ്വികരണമൊരുക്കുക. കാലിഫോര്‍ണിയ സംസ്ഥാനത്തെ ഏറ്റവും വലിയ സ്‌റ്റേഡിയമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here