വ്യാജ പാസ്പോര്‍ട്ട് കേസില്‍ അധോലോക നേതാവ് ഛോട്ടാ രാജന് ഏഴു വര്‍ഷം തടവും 15,000 രൂപ പിഴയും. കേസില്‍ പാസ്പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച മൂന്നു പേര്‍ക്കും കോടതി ഏഴു വര്‍ഷം തടവ് വിധിച്ചു. ഡല്‍ഹി പാട്യാല കോടതിയാണ് ശിക്ഷ വിധിച്ചത്.
വ്യാജ പാസ്പോര്‍ട്ട് കേസില്‍ ഛോട്ടാ രാജന് കുറ്റക്കാരനെന്ന് സി.ബി.ഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൂട്ടുപ്രതികളായ മൂന്നു ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മോഹന്‍കുമാര്‍ എന്ന പേരില്‍ ഛോട്ടാ രാജന് വ്യാജ പാസ്പോര്‍ട്ട് എടുത്തത്.