മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. പാര്‍ട്ടി അനുയായികളുടെ സഹായമില്ലാതെ ബന്ധുവായ പ്രമുഖ വ്യവസായിയുടെ കുടുംബത്തോടൊപ്പം തിങ്കളാഴ്ച രാത്രിയാണ് ഉംറ നിര്‍വഹിച്ചത്. നടക്കാന്‍ പ്രയാസമുള്ളതിനാല്‍ വീല്‍ ചെയറിന്റെ സഹായത്തോടെയയായിരുന്നു കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഉംറക്കു ശേഷം ഹജറുല്‍ അസ്‌വദ് മുത്തിയ ആര്യാടന്‍ ഹറമില്‍ ഏറെ നേരം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. സിയാറത്തിനായി ഇന്നലെ രാത്രി അദ്ദേഹം മദീനയിലേക്ക് തിരിച്ചു.
രണ്ടു ദിവസം മുന്‍പ് മലപ്പുറം ഒ.ഐ.സി.സിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്യാടന്‍ അതിനു ശേഷം റിയാദിലെ ഒരു ചടങ്ങില്‍ സംബന്ധിക്കുകയും വീണ്ടും ജിദ്ദയിലെത്തി ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് പോവുകയുമായിരുന്നു.
നേരത്തെ ശരീഅത് വിരുദ്ധ സമീപനം സ്വീകരിച്ച അദേഹത്തിന്റെ നിലപാടുകള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ശരീഅത് വിവാദ കാലത്തും മറ്റും ഇദ്ദേഹത്തിന്റെ പരസ്യ നിലപാടുകള്‍ അക്കാലത്തു രാഷ്ട്രീയ രംഗത്തു ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. തന്റെ പേര് മുഹമ്മദാണെന്നതില്‍ ലജ്ജ തോന്നുന്നു എന്നുവരെ പറഞ്ഞിരുന്ന ഇദ്ദേഹം നിലപാടുകള്‍ മാറ്റിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലടക്കം പരസ്യമായ പ്രശംസയാണ്. നേരത്തെ ഇവിടെ നടത്തിയ പത്രസമ്മേളനത്തില്‍ ഉംറയെ കുറിച്ച് വ്യക്തമാക്കുന്നത് കൂലി നഷ്ടപ്പെടുമെന്ന നിലപാടും സ്വീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here