ചിക്കാഗോ: മലയാളി അസോസിയേഷന്‍ കലാമേളയില്‍ ആണ്‍കുട്ടികളില്‍ ഏറ്റവുമധികം പോയിന്‍റുകള്‍ നേടിക്കൊണ്ട് ടോബി കൈതക്കത്തൊട്ടിയില്‍ കലാപ്രതിഭ ആയപ്പോള്‍, പെണ്‍കുട്ടികളില്‍ ഏറ്റവുമധികം പോയിന്‍റുകള്‍ നേടി എമ്മാ കാട്ടൂക്കാരന്‍ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷവും എമ്മാ കാട്ടൂക്കാരന്‍ തന്നെയായിരുന്നു കലാതിലകം. സന്തോഷ് കാട്ടൂക്കാരന്‍റെയും ലിനറ്റ് കാട്ടൂക്കാരന്‍റെയും പുത്രിയാണ് എമ്മാ കാട്ടൂക്കാരന്‍. കലാപ്രതിഭ ടോബി  കൈതക്കത്തൊട്ടിയില്‍ ബിനു കൈതക്കത്തൊട്ടിയുടെയും ടോസ്മിയുടെയും പുത്രനാണ്.
സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍, കഴിഞ്ഞ വര്‍ഷത്തെ കലാപ്രതിഭ അന്‍സല്‍ മുല്ലപ്പള്ളിയും, കലാതിലകം എമ്മാ കാട്ടൂക്കാരനും ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയതോടെയാണ് കലാമേള ആരംഭിച്ചത്. തുടര്‍ന്ന് പ്രസിഡന്‍റ് രഞ്ജന്‍ എബ്രഹാം കലാമേള ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. മത്സരങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പായി അകാലത്തില്‍ നമ്മില്‍നിന്നും വേര്‍പിരിഞ്ഞുപോയ ജസ്റ്റിന്‍ ആന്‍റണിയോടുള്ള ആദരസൂചകമായി ഒരുമിനിറ്റ് മൗനമാചരിച്ചു. കലാമേള കമ്മറ്റി ചെയര്‍മാന്‍ ജിതേഷ് ചുങ്കത്ത് സ്വാഗതം പറഞ്ഞു.

തുടര്‍ന്ന് ഒരേസമയം നാലുവേദികളിലായി മത്സരങ്ങള്‍ ആരംഭിച്ചു. 823 കുട്ടികളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. കലാമേളയുടെ ഭാഗമായി നടത്തിയ സ്പെല്ലിംഗ് ബീ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയവര്‍ക്ക് ജിതേഷ് ചുങ്കത്തും സ്റ്റാന്‍ലി കളരിക്കമുറിയും സ്പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും സമ്മാനിക്കുകയുണ്ടായി.

5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി  നടത്തിയ സ്മൈലിംഗ് കിഡ് മത്സരം കൊച്ചുകുട്ടികളുടെ കുരുന്നുകഴിവുകള്‍ പുറത്തുകൊണ്ടുവരികയും കാണികളെ കോള്‍മയില്‍ കൊള്ളിക്കുകയുമുണ്ടായി.
മാസ്റ്റേഴ്സ് വിഭാഗത്തിലും (കോളേജ് & അപ്) മത്സരത്തില്‍ പങ്കെടുക്കുവാന്‍ മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നത് തികച്ചും പ്രോത്സാഹനജനകമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ജിതേഷ് ചുങ്കത്ത്, സഖറിയ ചേലയ്ക്കല്‍, സിബിള്‍ ഫിലിപ്പ് എന്നിവരടങ്ങിയ കലാമേള കമ്മറ്റിയാണ് കലാമേളയ്ക്ക് നേതൃത്വം വഹിച്ചത്. രഞ്ജന്‍ എബ്രഹാം, ജിമ്മി കണിയാലി, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷാബു മാത്യു തുടങ്ങിയവര്‍ മേല്‍നോട്ടം വഹിച്ചു.

യാതൊരു പരാതിക്കും ഇടനല്‍കാത്തവിധത്തില്‍ സ്കോറിംഗ് ടാബുലേഷന്‍ നടത്തിയത് ജേക്കബ് മാത്യു പുറയമ്പള്ളില്‍, അച്ചന്‍കുഞ്ഞ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു.

കലാമേളയുടെ വിവിധ വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോഷി മാത്യു പുത്തൂരാന്‍, ജോഷി വള്ളിക്കളം, മനു നൈനാന്‍, മത്യാസ് പുല്ലാപ്പള്ളില്‍, ഷിബു മുളയാനിക്കുന്നേല്‍, സ്റ്റാന്‍ലി കളരിക്കമുറി, സണ്ണി മൂക്കേട്ട്, ബിജി സി. മാണി, ജോസ് മണക്കാട്ട്, ഫ്രാന്‍സീസ് ഇല്ലിക്കല്‍, ജെയിംസ് പുത്തന്‍പുരയില്‍, ആഷ്ലി ജോര്‍ജ്, ശ്യാംകുമാര്‍, ക്രിസ്റ്റി ഫിലിപ്പ്, ടിനു കോശി, സാന്ദ്ര മാത്യു, സോണിയ മാത്യു, ആഷ്ലി മാത്യു, ഷാജി രാജ്, രാജന്‍, സിബു മാത്യു, ജൂബി വള്ളിക്കളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വര്‍ഷംതോറും കലാമേളയ്ക്കും ചിക്കാഗോ മലയാളി അസോസിയേഷനും ജനപ്രീതി വര്‍ദ്ധിച്ചുവരുന്നത് ജനോപകാരപ്രദമായ പല പദ്ധതികളും ആവിഷ്ക്കരിക്കുവാന്‍ പ്രചോദകമാകുമെന്ന് പ്രസിഡന്‍റ് രഞ്ജന്‍ എബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും പറഞ്ഞു.

ചിക്കാഗോ മലയാളി അസോസിയേഷന്‍റെ എല്ലാ പരിപാടികളും സമയത്തുതന്നെ തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്നതില്‍ കാണികള്‍ സന്തോഷം പ്രകടിപ്പിച്ചു. വൈസ് പ്രസിഡന്‍റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ കൃതജ്ഞത പറഞ്ഞു.

04TRUMPSALARY A section of the audience DSC_4702 DSC_4724 DSC_4799 DSC_4953 DSC_4957 Happy Winners 2 Happy Winners IMG_5711 IMG_5877 Kala Pratibha Toby Kaithakathottiyil receiving Trophy from Secretary Jimmy Kaniyaly Kala Pratibha Toby Kaithakathottiyil with his parents (2) Kalathilakam Emma Kattookaran Receivin Trophy from  President Renjan Abraham Kalathilakam Emma Kattookaran with her family Smiling Kid winners Spelling Bee Juniors winners Spelling Bee sub Juniors winners

LEAVE A REPLY

Please enter your comment!
Please enter your name here