സ്‌ട്രോബെറി കുഴമ്പ്

മെറ്റബോളിസം കൊണ്ടുവരാന്‍ പേശികള്‍ ദൃഢമാക്കണമെന്ന് പറഞ്ഞല്ലോ. അതിന് കൂടുതല്‍ പ്രോട്ടീന്‍ ഭക്ഷണം കഴിക്കേണ്ടതുണ്ട്. സ്‌ട്രോബെറി കുഴമ്പ് ഒരു ഷെയ്ക്ക് ആണ്. ഇതു കഴിക്കുന്നതിലൂടെ പ്രോട്ടീന്‍ ലഭ്യത വര്‍ധിക്കുകയും സ്‌ട്രോബെറി മെറ്റബോളിസം ഉണ്ടാക്കുകയും ചെയ്യുന്നതാണ് ഫലം.

വേണ്ട സാധനങ്ങള്‍
പാട നീക്കിയ പാല്‍    – അരലിറ്റര്‍
സ്‌ട്രോബെറി        – ഒരു കപ്പ്
ഓട്‌സ്            – അരക്കപ്പ്
കട്ടിയില്ലാത്ത തൈര്    – ഒരു കപ്പ്
ചണവിത്ത്
(ഫഌക്‌സ് സീഡ്)    – കാല്‍ക്കപ്പ്

ഉണ്ടാക്കുന്ന വിധം
മേല്‍പറഞ്ഞ സാധനങ്ങള്‍ എല്ലാം കൂടി മിക്‌സിയിലടിച്ച് കപ്പിലേക്ക് പകര്‍ന്നെടുക്കുക. ഈ ഷെയ്ക്ക് ഏതു സമയത്തും കഴിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here