ഡാളസ്: പെന്തക്കോസ്തല്‍ യൂത്ത് കോഫറന്‍സ് ഓഫ് ഡാളസ് 2017-ലെ പ്രവര്‍ത്തനോദ്ഘാടന മീറ്റിംഗും സംഗീതസന്ധ്യയും ഡാളസില്‍ ടാബ്രനാക്കല്‍ ചര്‍ച്ചില്‍ വെച്ച് ഏപ്രില്‍ 2 ഞായറാഴ്ച്ച വൈകിട്ട് 6:30 ന് നടത്തപ്പെട്ടു. ഡാളസിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ പെന്തക്കോസ്ത് യുവജനങ്ങളുടെ പൊതുഐക്യവേദിയായ പിവൈസിഡിയുടെ പ്രവര്‍ത്തനോദ്ഘാടന മീറ്റിംഗ് ഐ.പി.സി. മുന്‍ വൈസ് പ്രസിഡന്റും 2018 ഐ.പി.സി ഫാമിലി കോഫറന്‍സ് കണ്‍വീനറുമായ റവ. ഡോ. ബേബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മീറ്റിംഗിന്റെ അദ്ധ്യക്ഷത വഹിച്ച പാസ്റ്റര്‍ തോമസ് മുല്ലക്കല്‍ കൂടിവന്നവരെ സ്വാഗതംചെയ്തു. പിവൈസിഡി പ്രസിഡന്റ് ബ്രദര്‍ ബിജു തോമസ് 2017-ലെ പിവൈസിഡി ഭാരവാഹികളെ കൂടിവന്നവരെ സദസ്യര്‍ക്ക് പരിചയപ്പെടുത്തി. സാം തോമസ് എം.സി ആയിരുന്ന ഈ മീറ്റിംഗില്‍ പാസ്റ്റര്‍ മാരായ യോഹാന്‍ കുട്ടി ഡാനിയേല്‍, കെ.സി. ജോ, സനില്‍ജോ, റെനി ചെറിയാന്‍,ജെസ്റ്റിന്‍ സാബു, സാംമാത|, ബ്രദര്‍ റോബിന്‍ രാജു എന്നിവര്‍ ആശംസകള്‍ അറിയിച്ചു.കോര്‍ഡിനേറ്റര്‍ ഷോണി തോമസ് വാര്‍ഷീക പ്രവര്‍ത്തന പദ്ധതി അവതരിപ്പിച്ചു.

ജിനു വര്‍ഗീസിന്റെ നേതൃത്വത്തില്‍ മലയാളത്തിലും, ജെയ് ഹോ ടീമിന്റെ നേതൃത്വത്തില്‍ ഹിന്ദിയിലും, ഏബിള്‍ കോശി, ഷാ സി ജോര്‍ജ്ജ് എന്നിവരിടെ നേത്രത്വത്തില്‍ ഇംഗ്ലീഷിലും സംഗീത ശുശ്രൂഷകല്‍ നിര്‍വഹിച്ചു. മുഖ്യ പ്രംസംഗകനായിരുന്ന പാസ്റ്റര്‍ സിബി തോമസിനെ പിവൈസിഡി ട്രഷറാര്‍ അലന്‍ മാത്യു പരിചയപ്പെടുത്തി. പി.വൈ.സി.ഡി സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ തോമസ് മാമ്മന്‍ കൃതജ്ഞത അറിയിച്ചു. പാസ്റ്റര്‍ വിജു തോമസിന്റെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും യോഗം സമാപിച്ചു.

ബിജു തോമസ് (പ്രസിഡന്റ്), ഷോണി തോമസ് (കോര്‍ഡിനേറ്റര്‍), അലന്‍ മാത്യു (ട്രഷറാര്‍), പാസ്റ്റര്‍ തോമസ് മുല്ലക്കല്‍ (പാസ്റ്റര്‍ പ്രതിനിധി), എബിന്‍ വര്‍ഗീസ് ( അസോസിയേറ്റ് കോര്‍ഡിനേറ്റര്‍), ബിനോയ് ശമുവേല്‍ ആര്യപ്പള്ളില്‍ ( മീഡിയാ കോര്‍ഡിനേറ്റര്‍), തോമസ് മാമ്മന്‍ (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍), നിസി തോമസ് (മ്യൂസിക്ക് കോര്‍ഡിനേറ്റര്‍), എന്നിവരെ കൂടാതെ കമ്മറ്റി അംഗംങ്ങളായി പ്രമോദ് ഡാനിയേല്‍, നിഥിന്‍ ജോ, ജോ കുരുവിള, ക്രിസ് മാത്യു ജോര്‍ജ്ജി വര്‍ഗീസ്, ഓഡിറ്ററായി നോയല്‍ ശാമുവേല്‍ എന്നിവരാണ് 2017-ലെ പിവൈസിഡി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

PYCD.music.1

LEAVE A REPLY

Please enter your comment!
Please enter your name here