ഓസ്റ്റിന്‍: അമേരിക്കയിലെ 2017-ലെ ഏറ്റവും വലിയ താരനിശയുടെ ഉദ്ഘാടന പ്രദര്‍ശനം ഏപ്രില്‍ 28-നു വെള്ളിയാഴ്ച ഓസ്റ്റിന്‍ പട്ടണത്തില്‍ അരങ്ങേറും. ചരിത്രത്തില്‍ ആദ്യമായി രണ്ടായിരം പേര്‍ക്ക് ഒന്നിച്ച് പരിപാടി ആസ്വദിക്കാന്‍ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓസ്റ്റിന്‍ ഗേറ്റ് വേ ചര്‍ച്ച് ഓഡിറ്റോറിയമാണ് മെഗാഷോയ്ക്ക് വേദിയാകുന്നത്.

സ്റ്റേജ് ഷോകളുടെ ചരിത്രത്തില്‍ കാണികളെ വിസ്മയിപ്പിക്കാന്‍ പോകുന്ന ഈ മെഗാ ഷോയ്ക്ക് സ്വാഗതം അരുളാന്‍ ഓസ്റ്റിന്‍ പട്ടണത്തിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മുഴുവന്‍ മലയാളി കുടുംബങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു. റൗണ്ട് റോക്ക് എന്റര്‍ടൈന്‍മെന്റിന്റെ നേതൃത്വത്തില്‍ ഈ മെഗാഷോയുടെ വിജയത്തിനായി നിരവധി കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഷോയുടെ ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റുകഴിഞ്ഞതായി സംഘാടകര്‍ക്കുവേണ്ടി ഡോ. അനീഷ് ജോര്‍ജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 512 785 2392, സണ്ണി തോമസ് (ഓസ്റ്റിന്‍) 512 897 5296.

dileeePshow_pic3 dileeePshow_pic2 dileeePshow_pic1a dileeePshow_pic1

LEAVE A REPLY

Please enter your comment!
Please enter your name here