ചിക്കാഗൊ: മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസ്സില്‍ പ്രതി ജോസ് റെയ്‌സിനെ (31) ലേക്ക് കൗണ്ടി സര്‍ക്യൂട്ട് കോടതി ജഡ്ജി 120 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു.

(ഇന്ന്) ഏപ്രില്‍ 26 ബുധനാഴ്ചയായിരുന്നു ജഡ്ജി മാക്ക് ലവിറ്റ് വിധി പ്രഖ്യാപിച്ചത്. ന്യായാധിപനെന്ന നിലയില്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ വിധി പ്രഖ്യാപിക്കേണ്ടിവന്ന ഏറ്റവും മോശമായ കേസ്സായിരുന്നിതെന്നും, ആയതിനാല്‍ പ്രതിക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ തന്നെ നല്‍കുന്നു എന്ന് ജഡ്ജി വിദി ന്യായത്തില്‍ എഴുതിച്ചേര്‍ത്തു. ഞാനൊരു ചെറുപ്പക്കാരനാണ്, എന്നോട് ദയവുണ്ടാകണം എന്ന് പ്രതിയുടെ അപേക്ഷ ജഡ്ജി പരിഗണിച്ചില്ല.

അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോര്‍ണി ഫ്രെസ്‌ഡെ 100 വര്‍ഷത്തെ ശിക്ഷയാണ് ആവശ്യപ്പെട്ടതെങ്കിലും ജഡ്ജി 120 വര്‍ഷത്തെ ശിക്ഷ നല്‍കിയതില്‍ സംതൃപ്തി അറിയിച്ചു. 2013 സെപ്റ്റംബര്‍ 30 നായിരുന്നു സംഭവം. ചിക്കാഗൊ മുണ്ടലിന്‍ അപ്പാര്‍ട്ട്‌മെന്റിന് മുമ്പില്‍ നിന്നാണ് 3 വയസ്സുകാരിയെ കാറില്‍ കടത്തി കൊണ്ട്‌പോയി പീഡിപ്പിച്ചത്. ഒരു മണിക്കൂറിന് ശേഷം പ്രതി കുട്ടിയെ അപ്പാര്‍ട്ട്‌മെന്റിന് മുമ്പില്‍ തന്നെ ഇറക്കിവിട്ടു. ഈ പെണ്‍കുട്ടിയുടെ സഹോദരിമാര്‍ സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്നു. ജോസ് റെയ്‌സി അഫ്ഗാനിസ്ഥാന്‍ മെഡല്‍ ഗ്ലോബല്‍ വാര്‍ ഓണ്‍ ടെറൊറിസം തുടങ്ങിയ മെഡലുകളും നേടിയിട്ടുണ്ട്.

 

-mundelein-kidnapping

LEAVE A REPLY

Please enter your comment!
Please enter your name here