ആണവപരീക്ഷണം തങ്ങള്‍ ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഉത്തരകൊറിയ. വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് സര്‍ക്കാര്‍ വക്താവ് സോക് ചോള്‍ വന്‍ ഇക്കാര്യം പറഞ്ഞത്.

അമേരിക്ക തങ്ങള്‍ക്കു ഭീഷണിയാകുന്നിടത്തോളം കാലം ആണവപരീക്ഷണം നടത്തും. എന്നാല്‍ തങ്ങളുടെ ആറാം ആണവപരീക്ഷണം എന്നു നടത്തുമെന്നു അദ്ദേഹം വ്യക്തമാക്കിയില്ല.

ഇപ്പോള്‍ നടക്കുന്ന യുദ്ധഭീഷണികള്‍ ആണവപരീക്ഷണങ്ങളെ ബാധിക്കില്ല. തങ്ങളുടെ ആണവായുധ ശേഖരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര കൊറിയക്കെതിരെ ഉപരോധം ശക്തിപ്പെടുത്താന്‍ അമേരിക്ക ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴാണ് ഉത്തര കൊറിയയുടെ പ്രതികരണം.

ഉത്തര കൊറിയ നിരന്തരം മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തില്‍ പരീക്ഷണങ്ങള്‍ക്ക് തടയിടാന്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ സമ്മര്‍ദം ചെലുത്താനാണ് യു.എസ് തീരുമാനം. സാമ്പത്തിക ഉപരോധം അടക്കമുള്ള ഉപരോധങ്ങള്‍ കര്‍ശനമാക്കുക വഴി ഉത്തര കൊറിയയുടെ ശക്തി കുറയ്ക്കാമെന്ന് അമേരിക്ക കണക്കു കൂട്ടുന്നു.

ഉത്തര കൊറിയന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വൈറ്റ് ഹൗസില്‍ ചേര്‍ന്ന സെനറ്റര്‍മാരുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here