ഉത്തര്‍പ്രദേശില്‍ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ കൂട്ട സ്ഥലംമാറ്റം. 138 സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരെയാണ് ഒറ്റ ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലം മാറ്റിയത്. അഖിലേഷ് യാദവ് സര്‍ക്കാറിന്റെ കാലത്തു നിയമിച്ച 84 ഐഎഎസ് ഓഫിസര്‍മാരും 54 ഐപിഎസ് ഓഫിസര്‍മാരുമാണ് സ്ഥലംമാറ്റത്തിനു വിധേയരായവര്‍. ജില്ലാ മജിസ്‌ട്രേറ്റുമാരും പൊലിസ് മേധാവികളും ഇതില്‍പെടും. ഭരണപരിഷ്‌കാര നടപടിയെന്ന പേരില്‍ അധികാരമേറ്റയുടന്‍ തന്നെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ടകളും നടപ്പാക്കിത്തുടങ്ങിയിരുന്നു. അധികാരത്തിലേറി രണ്ടാം നാള്‍ വാരണാസിയിലെ അറവുശാല പൂട്ടിച്ചു. ഡിജിപി ജാവേദ് അഹമ്മദിനെ മാറ്റിയ നടപടി ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിസഭ നബിദിനമടക്കം 15ല്‍ അധികം അവധിദിനങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു. ദേശീയ അവധി ദിവസമായ നബിദിനം നിര്‍ത്തലാക്കിയത് മുസ്‌ലിം സമൂഹത്തിനിടയില്‍ വന്‍ വിമര്‍ശനം വിളിച്ചുവരുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here