ഇറാനില്‍ നടക്കുന്ന പ്രസിഡന്റ് പദവി തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സി.സി.എ പാര്‍ട്ടിയുടെ ഇബ്രാഹീം റൈസി ആയിരക്കണക്കിന് ജയില്‍ പുള്ളികളെ വധിക്കാന്‍ ഉത്തരവ് നല്‍കിയ വ്യക്തിയെന്നു റിപ്പോര്‍ട്ടുകള്‍. 1988ല്‍ ഇദ്ദേഹം വധശിക്ഷ വിധി അവലോകന കമ്മിറ്റി മെംബറായിരിക്കുന്ന കാലഘട്ടത്തിലാണ് തടവുകാരായിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളില്‍ പെട്ട 15,000 ആളുകളെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവ് നല്‍കിയതെന്ന് ഇറാനിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. വധശിക്ഷ നടപ്പാക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും ഇറാന്‍ മുജാഹിദീന്‍ പീപ്പിള്‍സ് അംഗങ്ങളായിരുന്നു.

56 കാരനായ റൈസി ഇറാന്‍ റവല്യൂഷന്‍ ഗാര്‍ഡുമായും, സുരക്ഷ വിഭാഗവമുമായും ജുഡീഷ്യറിയുമായും ഏറ്റവ്വും അടുത്ത കൂട്ടുകാരന്‍ കൂടിയാണ്. എന്നാല്‍ ഇദ്ദേഹത്തിനെ വധശിക്ഷയുമായുള്ള കണക്കുകള്‍ ഇറാന്‍ ജനവിഭാഗത്തില്‍ നിന്നും ഇദ്ദേഹത്തെ അസ്വീകാര്യനാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എക്‌സ്‌പെര്‍ട്ട് അസംബ്ലി മെംബര്‍, സ്‌പെഷ്യല്‍ ക്ലെറിക് കോര്‍ട്ട് ആന്‍ഡ് കസ്റ്റോഡിയന്‍ ഓഫ് അസ്ഥാന്‍ ഖുദ്‌സ് റസാവി ഡെപ്യൂട്ടി ജനറല്‍, തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ഇറാന്‍ അറ്റോര്‍ണി ജനറല്‍, ഡെപ്യൂട്ടി ചീഫ് ജസ്റ്റിസ് എന്നീ പദവികളും വഹിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ഇറാനില്‍ ഓണ്‍ലൈന്‍ ക്യാംപയിന്‍ തന്നെ അആരംഭിച്ചിട്ടുണ്ട്. ‘ഇത്രയും നിരപരാധികളെ കൊലപ്പെടുത്താന്‍ ഉത്തരവ് നല്‍കിയ ക്രിമിനലിനു എങ്ങനെ നീതിയുകതമായ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാനാകും’ ക്യാംപയിന്‍ ചീഫ് ഹാദി ഖൈമി ചോദിച്ചു. അടുത്ത മാസം 20 നാണു ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here