കണ്‍വെന്‍ഷന് രണ്ടു മാസം മുന്‍പേ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പുതു ചരിത്രം എഴുതി .ഏപ്രില്‍ 25 നു രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി സെക്രട്ടറി രാജേഷ് കുട്ടി അറിയിച്ചു . ഉയര്‍ന്ന നിരക്കിലുള്ള പാക്കേജില്‍ മാത്രമാണ് വളരെ കുറച്ചു രജിസ്‌ട്രേഷന്‍ അവശേഷിക്കുന്നതെന്നു അദ്ദേഹം അറിയിച്ചു. ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ നടക്കുന്ന ഗ്ലോബല്‍ കണ്‍വെന്‍ഷനു മുന്‍പില്ലാത്തവിധം ആവേശോജ്വലമായ പ്രതികരണം ആണ് അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തില്‍ നിന്ന് ലഭിച്ചത് . പ്രസിഡന്റ് ശ്രീ സുരേന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ അമേരിക്കയിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ചു സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ ഒരു ടീം എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലേക്കെത്തുന്ന സൂചനയാണ് വളരെ നേരത്തെ അവസാനിച്ച രജിസ്‌ട്രേഷന്‍.1600 മുതല്‍ 1800 പേര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്നു കരുതപ്പെടുന്നു

യുവ, സേവാ കമ്മിറ്റി, വിമന്‍സ് ഫോറം , ആത്മീയ വേദി, യൂത്ത് കമ്മിറ്റി, സ്‌കോളര്‍ഷിപ്പ് കമ്മിറ്റി തുടങ്ങി അനേകം കര്‍മ്മ നിരതമായ സമിതികളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു സാക്ഷ്യം വഹിച്ചത്. കെഎച്ച്എന്‍എയുടെ കുതിപ്പിന് നിര്‍ണായകമായി കണ്‍വന്‍ഷന്റെ വിജയത്തിനായി ഡിട്രോയിറ്റ് കേന്ദ്രീകരിച്ചു വിവിധ കമ്മിറ്റികള്‍ അഹോരാത്രം പ്രവര്‍ത്തിച്ചു വരുന്നു.കെഎച്ച്എന്‍എയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാതിനിധ്യം ഉറപ്പിച്ച കണ്‍വെന്‍ഷനില്‍ കേരളീയ സാംസ്കാരിക തനിമ വിളിച്ചോതുന്ന കേരളത്തിലെ പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന ക്ഷേത്ര കലകള്‍ ഉള്‍ പ്പടെ നിരവധി പരിപാടികള്‍ ആണ് ആസൂത്രണം ചെയ്യപ്പെടുന്നത് . ആത്മീയ -രാഷ്ട്രീയ -സാഹിത്യ- സിനിമാ മേഖലകളിലെ പ്രശസ്ത വ്യക്തികള്‍ ചടങ്ങിനെത്തും. രഞ്ജിത്ത് നായര്‍ അറിയിച്ചതാണിത് .

KHNA_pic

LEAVE A REPLY

Please enter your comment!
Please enter your name here