കാലത്തിന്റെ സ്പ്ന്ദനങ്ങള്‍ ഉള്‍ക്കൊണ്ട വ്യക്തിത്വമാണ് മാര്‍ ക്രിസോസ്റ്റമെന്നു എൽ.കെ അദ്വാനി. മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ നൂറാം ജന്മദിനം തിരുവല്ല സഭാ ആസ്ഥാനത്തു ഉത്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബി ജെ പി നേതാവ്. മാര്‍ ക്രിസോസ്റ്റം വലിയമെത്രാപോലിത്തയുടെ നവതി ആഘോഷ പരിപാടികളില്‍ അന്നത്തെ പ്രതിപക്ഷനേതാവായ എല്‍.കെ അദ്വാനി പങ്കെടുത്തിരുന്നു. അന്ന് ആശംസ പ്രസംഗത്തില്‍ തിരുമേനിയുടെ നൂറാം ജ്ന്മദിനത്തില്‍ ഉറപ്പായും താന്‍ എത്തുമെന്ന് തന്റെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.വാഗ്ദാനം പാലിച്ച അദ്വാനിയെ സഭാ അദ്ധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രാപോലിത്ത നന്ദിയും പറഞ്ഞു. ചിന്തയില്‍ യുവത്വം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ അദ്ദേഹം കാഴ്ചവെച്ച സേവനപ്രവര്‍ത്തനങ്ങള്‍ ആദരണീയമാണ്. പ്രായത്തിന്റെ അതിരുകള്‍ കടന്ന് എല്ലാ വരോടും സംവദിക്കുവാന്‍ അദ്ദേഹം കാട്ടുന്ന കഴിവ് പ്രശംസനീയമാണ്. ജീവിതത്തിന്റെ പ്രതിസന്ധികളെ നര്‍മ്മത്തില്‍ ചാലിച്ച് പരിഹാരം കാണാന്‍ അ്‌ദ്ദേഹത്തിന് സാധിക്കുന്നു. നൂറു വയസ് പിന്നിടുന്ന അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

മറ്റുള്ളവരുടെ പ്രവർത്തികളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ മനുഷ്യൻ എന്ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത മറുപടി സന്ദേശത്തിൽ അറിയിച്ചു. ജന്മദിന സമ്മേളനത്തോടനുബന്ധിച്ചു നിരവധി ജീവകാരുണ്യ പദ്ധതികൾക്കും സഭ തുടക്കം കുറിച്ചു. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. ബെയ്‌റൂട്ട് ആര്‍ച്ച് ബിഷപ്പുമായ മാര്‍ ക്ലിമ്മീസ് ഡാനിയേല്‍, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, തമിഴ്‌നാട് ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശ്രേയ ജോബി എന്നിവർ പ്രസംഗിച്ചു.
എൽ കെ അദ്വാനിയുടെ സന്ദർശനത്തെ തുടർന്ന് തിരുവല്ലയിൽ വാൻ സുരക്ഷാ ക്രമീകരണങ്ങൾ ആണ് സർക്കാർ ഏർപ്പെടുത്തിയത് .

christo2christo christo3

LEAVE A REPLY

Please enter your comment!
Please enter your name here