ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ കുടുംബ സംഗമം ജൂണ്‍ പത്തിന് വൈകുന്നേരം 5 മണിക്ക് ഡിന്നറോടുകൂടി വിവിധ പരിപാടികളോടുകൂടി തുടക്കംകുറിക്കും. കുടുംബസംഗമത്തിന്റെ ആദ്യ ടിക്കറ്റ് അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സെറാഫിം തിരുമേനി മെഗാ സ്‌പോണ്‍സറായ ജോയ് അലൂക്കാസിന് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഷിക്കാഗോയിലെ ജോയ് അലൂക്കാസ് ജ്യൂവലറിയെ പ്രതിനിഥാനം ചെയ്ത് സന്തോഷ് വര്‍ഗീസ്, ജോണ്‍ ചാലിശേരി എന്നിവര്‍ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ജോയ് അലൂക്കാസ് പ്രതിനിധികളെ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി.

ഷിക്കാഗോയില്‍ നിന്നുള്ള പതിനഞ്ച് ദേവാലയങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കുടുംബ സംഗമത്തിന് മാറ്റുകൂട്ടും.

ക്രൈസ്തവ മൂല്യങ്ങളിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഇവയില്‍ നിന്നു ലഭിക്കുന്ന വരുമാനം കേരളത്തിലെ നിര്‍ധനര്‍ക്ക് ഭവനം നിര്‍മ്മിച്ച് നല്‍കുവാന്‍ വിനിയോഗിക്കുന്നു. ഈവര്‍ഷത്തെ മുഖ്യാതിഥി അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനി ആയിരിക്കും.

കുടുംബ സംഗമത്തിന്റെ നടത്തിപ്പിനായി റവ.ഫാ. ഹാം ജോസഫ് ചെയര്‍മാനായും, കോ- ചെയര്‍ ആയി ഏലിയാമ്മ പുന്നൂസ്, ജനറല്‍ കണ്‍വീനറായി ആന്റോ കവലയ്ക്കല്‍, കോര്‍ഡിനേറ്റര്‍മാരായി ബഞ്ചമിന്‍ തോമസ്, ജോര്‍ജ് കുര്യാക്കോസ്, ജേക്കബ് ജോര്‍ജ്, ജോയിച്ചന്‍ പുതുക്കുളം, സിനീന ചാക്കോ, ആഗ്‌നസ് തെങ്ങുംമൂട്ടില്‍, രഞ്ചന്‍ ഏബ്രഹാം, മാത്യൂസ് കാരാട്ട് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിനുവേണ്ടി റവ. ഏബ്രഹാം സ്കറിയ (പ്രസിഡന്റ്), റവ. ഫാ. മാത്യൂസ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍), അറ്റോര്‍ണി ടീന തോമസ് (ജോയിന്റ് സെക്രട്ടറി) എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

equmenicalcouncil_pic2

LEAVE A REPLY

Please enter your comment!
Please enter your name here