ഭാഷയ്ക്കൊരു ഡോളർ” മെയ് 23 ന് രണ്ടു മണിക് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാനപെട്ട വിദ്യാഭ്യാസ വകുമ്പ് മന്ത്രി രവീന്ദ്രനാഥ്നിർവ്വഹിക്കും, കേരള യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസിലർ ഡോ. രാധാകൃഷ്ണനും ചടങ്ങിൽ പെങ്കെടുകുമെന്നു ഫൊക്കാന ട്രസ്റ്റീബോർഡ് ചെയർമാൻ ജോർജി വർഗീസ്‌ അറിയിച്ചു.മലയാളത്തിലെ മികച്ച ഗവേഷണ പ്രബദ്ധത്തിനു അൻപതിനായിരം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന പുരസ്കാരം ആണ് നൽകുക.

ഏതൊരു ജനതയുടെയും സാമുഹികവും സാംസ്കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ടിധ വിദ്യാഭ്യാസത്തിലൂടെയാണ് .അതുകൊണ്ടുതന്നെ അമേരിക്കൻ മലയാളികൾക്കിടയിൽ രൂപം കൊണ്ട ആദ്യ സംഘടന എന്ന നിലയിൽ ഫോക്കാന്യ്ക്ക് മലയാള ഭാഷയുടെ വികസനത്തിനും, മലയാളി ഉള്ളയിടത്തെല്ലാം മലയാള ഭാഷ എത്തണമെന്ന ആഗ്രഹവും, മലയാളിയുടെ പുതിയ തലമുറ മലയാള ഭാഷയിൽ അഭിമാനം കൊള്ളണമെന്ന് നിർബ്ബന്ധം ഫോക്കാനയ്ക്ക് അന്നും ഇന്നുമുണ്ട്.ഒരുപക്ഷെ മലയാള ഭാഷയുടെ ഉന്നമനത്തിനുവേണ്ടി പ്രവര്ത്തിക്കുന്ന മറ്റൊരു പ്രവാസി സംഘടന ഫൊക്കാനയെ പോലെ മറ്റൊന്നുണ്ടാവില്ല എന്ന് പറയാം .കേരളത്തിൻറെ പഠന വ്യവഹാര മണടലങ്ങളിൽ മലയാളത്തെ സജീവമായി നിലനിര്ത്തെണ്ടത് മലയാളിയുടെ ആവശ്യമാണെന്ന് മലയാളികളെക്കാൾ പ്രവാസി മലയാളികളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മാതൃഭാഷ തിരസ്കരിക്കപ്പെടുന്ന ഒരു സമൂഹത്തിൽ മാനവികതയും സാമൂഹ്യ ഭോധവും ഇല്ലാതായികൊണ്ടിരിക്കുന്നു.സ്വന്തം ഭാഷ നഷ്ടമാകുന്ന ഒരു തലമുറയ്ക്ക് സംസ്കാരവും മാനുഷികമൂല്യവും അപ്രാപ്യമായ ഒന്നായി മാറുന്നു .നാശോന്മുഖമായ അവസ്ഥയിൽ നിന്ന് ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കുക എന്നത് ഇനിയും മാനവികത നഷ്ട്ടപെട്ടിട്ടില്ലാത്ത സമൂഹത്തിന്റെ കടമയാണെന്ന ബോധം ഉൾക്കൊണ്ടാണ് മലയാള ഭാഷയെ സ്നേഹിക്കുന്നവരുടെ കൂട്ടയ്മകൂടിയായ ഫോക്കാനാ “ഭാഷയ്ക്കൊരു ഡോളർ” എന്ന വലിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഉപരി പഠനം തിരഞ്ഞെടുക്കുമ്പോൾ എം എ മലയാളത്തിനു ചേരുന്നവരുടെ എണ്ണം കുറവായിരുന്ന സമയത്താണ് ഫോക്കാനാ “ഭാഷയ്ക്കൊരു ഡോളർ” പദ്ധതിക്ക് ആരംഭിക്കുന്നത്ഗ്.കേരളത്തിലെ എല്ലാ യുനിവേര്സിറ്റികളിലെയും എം എ മലയാളത്തിനു ചേർന്ന് ഒന്നാം റാങ്ക് വാങ്ങുന്ന കുട്ടികൾക്ക് പതിനായിരം രൂപ വീതം അടങ്ങുന്ന അവാർഡായിരുന്നു ഭാഷയ്ക്കൊരു ഡോളറിന്റെ ആദ്യ രൂപം .നിരവധി വര്ഷങ്ങളിലായി നൂറുകണക്കിന് കുട്ടികൾക്ക് ഈ പുരസ്കാരം നൽകാൻ നമുക്ക് കഴിഞ്ഞു.എന്നാൽ കഴിഞ്ഞ
കുറെ വര്ഷങ്ങളായി മലയാളത്തിലെ മികച്ച ഗവേഷണ പ്രബദ്ധത്തിനു അൻപതിനായിരം രൂപ അടങ്ങുന്ന പുരസ്കാരം നല്കുന്നു .കേരളാ യുനിവേര്സിറ്റി ആണ് ഫോക്കാനയ്ക്കുവേണ്ടി ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത് .ഒരു സർക്കാർ സംവിധാനം ഒരു പ്രവാസി സംഘടനയ്ക്ക് വേണ്ടി ഈ വലയ പദ്ധതി ഏറ്റെടുത്തു ചെയ്യുന്നത് കേരളത്തിൽ ആദ്യമായിട്ടാണ് .

അമേരിക്കയിലെ ഫൊക്കാനയുടെ കൺവൻഷൻ വേദികളിൽ തയ്യാറാക്കി വയ്ക്കുന്ന ഭാഷയ്ക്കൊരു ഡോളർ ബോക്സിൽ നിക്ഷേപിക്കുന്ന മലയാളികളുടെ നിക്ഷേപമാണ് ഈ അവാർഡിന് ഫൊക്കാന കരുതി നൽകുക.അത് ഏതു പ്രതിസന്ധിലും തുടരുന്നു എന്നത് മലയാളത്തിന്റെ പുണ്യമാണ് .ഇതിനു വേണ്ടി കാലാകാലങ്ങളായി പ്രവർത്തിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല ., പാർത്ഥസാരഥി പിള്ള ,ഡോക്ടർ എം.വി.പിള്ള ,സണ്ണി വൈക്ളിഫ്,ഡോക്ടർ എം.അനിരുദ്ധൻ തുടങ്ങിഇന്ന് വരെ ഇത് സംഘടിപ്പിച്ച ഫോക്കാന പ്രസിടണ്ടുമാർ , മറ്റ് ഭാരവാഹികൾ ആയിരുന്നവരെയെല്ലാം നമ്മൾ ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട് .

നിരവധി ഭാഷാ സ്നേഹികൾ ലോകത്തിന്റെ പല ഭാഗത്തും ഉണ്ടെങ്കിലും മലയാളത്തിനു വേണ്ടി ഒരു വലിയ പദ്ധതി തയ്യാറാക്കിയത് ഫോക്കാനയാണെന്നു പറയുന്നതിൽ വലിയ അഭിമാനമാണ്ഞങ്ങൾക്ക് ഉള്ളത്.മെയ് 23 ന് രണ്ടു മണിക് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വിശിഷ്ട വെക്തികളോടൊപ്പം ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ,ട്രസ്റ്റി ബോർഡ് ചെയര്മാൻ ജോർജി വർഗീസ് ,ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രെഷറർ ഷാജി വർഗീസ് ,എക്സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ,ഫൗണ്ടേഷൻ ചെയര്മാൻ പോൾ കറുകപ്പിള്ളിൽ ,കൺവൻഷൻ ചെയർമാൻ മാധവൻ നായർ, വിമൻസ് ഫോറം ,ചെയര്പേഴ്സൻ ലീലാ മാരേട്ട്,നാഷണൽ കോർഡിനേറ്റർ സുധ കർത്താ, ഡോക്ടർ എം.അനിരുദ്ധൻ, മാമൻ സി ജേക്കബ്, ടി .എസ് .ചാക്കോ, മറ്റു എക്സികുട്ടീവ് കമ്മറ്റിഅംഗംങ്ങൾ ജോസ് കാനാട്ട്; ഡോ. മാത്യു വര്‍ഗീസ്, ഏബ്രഹാം വര്‍ഗീസ്, ഏബ്രഹാം കളത്തില്‍; സണ്ണി മറ്റമന,മറിയാമ്മ പിള്ളൈ, ടെറൻസൺ തോമസ്,ജോർജ് ഓലിക്കൽ കമ്മറ്റി മെംബേർസ് എന്നിവർ പങ്കെടുക്കും.

bhashkorudoller

LEAVE A REPLY

Please enter your comment!
Please enter your name here