എടത്വാ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോർജ് ഫൊറോനാ പള്ളി തിരുനാളിൽ  തീർത്ഥാകർക്ക് കൗതുകമായി
കുടിവെള്ള മൺകലങ്ങൾ. പരിസ്ഥിതി സൗഹാർദ്ധ ചട്ടങ്ങൾ ഉൾകൊണ്ട  തിരുനാളിൽ കുടി വെള്ള വിതരണത്തിനായി ഒരുക്കിയ മൺകലങ്ങൾ ആണ് കൗതുകമായത് .

പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ വികാരി വെരി.റവ.ഫാദർ ജോൺ മണക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.പാലാ രൂപത സഹായ മെത്രാൻ  മാർ ജേക്കബ് മുരിക്കൻ  ഉദ്ഘാടനം ചെയ്തു.  സഹ വൈദീകരായ വർഗ്ഗീസ് പുത്തൻപുര ,ആൻറണി തേവാരിൽ ,ജോർജ്ജ് ചക്കുങ്കൽ ,വിൽസൺ പുന്നകാലയിൽ , റോജിൻ തുണ്ടിപറമ്പിൽ , ഇടവക ട്രസ്റ്റി വർഗ്ഗീസ് എം.ജെ. മണക്കളം , ജനറൽ കൺവീനർ ബിൽബി മാത്യം, ജോ.കൺവീനർ ജയൻ ജോസഫ് , ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, പിതൃവേദി ചങ്ങനാശ്ശേരി അതിരൂപതാ പ്രസിഡന്റ് വർഗ്ഗീസ് മാത്യൂ നെല്ലിക്കൻ ,മനോജ് മാത്യു ,സിബിച്ചൻ ജോസഫ്  എന്നിവർ സന്നിഹിതരായിരുന്നു. പള്ളി പരിസരങ്ങളിലും ജപമാല വീഥികളിലും പ്രധാന തിരുനാൾ ദിവസങ്ങളിൽ മണകലങ്ങളിലുള്ള കുടിവെളളം ലഭ്യമാണ്.

തിരുനാൾ ഭാരവാഹികൾ ,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ,വിവിധ സർക്കാർ വകുപ്പ് അധിക്യതർ , സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവരടങ്ങിയതാണ് തിരുനാൾ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി .

അന്യ സംസ്ഥാനങ്ങളിലെ തീർത്ഥാടകർ ഉൾപ്പെടെ  കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്ന അരക്കോടിയോളം ഭക്തർക്ക് മുൻ വർഷങ്ങളെക്കാൾ  വിപുലമായ സൗകര്യങ്ങൾ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്.

പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ ഉപേക്ഷികക്കുവാൻ ഉള്ള കർശന നടപടിയുടെ ഭാഗമായി പഞ്ചായത്ത അധികൃതർ വ്യാപര സ്ഥാപനങ്ങളിൽ പരിശോധനയും  ബോധവത്ക്കരണവും ആരംഭിച്ചു.പല സ്ഥാപനങ്ങളും തുണി സഞ്ചികൾ ഉപയോഗിക്കുവാനും തുടങ്ങി.  ടെൻഡർ ക്ഷണിച്ചപ്പോൾ തന്നെ   പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ ഉപേക്ഷികക്കുവാൻ  പ്രധാന വ്യവസ്ഥയായി നൽകിയത് ആദ്യ അനുഭവം ആണ്. നേർച്ചഭക്ഷണം സ്റ്റീൽ പ്ളേറ്റുകളിൽ വിളമ്പും.പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് പുന ചക്രമണത്തിനായി അയയ്ക്കും.

തിരുനാൾ കാലയളവുകളിൽ പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുകയും മികവ് പുലർത്തുകയും ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് പ്രത്യേക പുരസ്കാരങ്ങളും  ഏർപ്പെടുത്തിയിട്ടുണ്ട്.

പരിസ്ഥിതി സൗഹാർദ്ധ ചട്ടങ്ങൾ ഉൾകൊണ്ട്  ചരിത്രത്തിൽ ആദ്യമായി എടത്വാ പള്ളി തിരുനാളിൽ ഈ വർഷം പതാക 
ഉയർത്തിയത് പട്ടുനൂലിൽ തീർത്ത  കയറിൽ ആണ്. പ്രധാന തിരുനാൾ മെയ്  7നും  എട്ടാമിടം 14 നും  ആണ്  .

IMG_20170428_175409 IMG_20170428_181010

LEAVE A REPLY

Please enter your comment!
Please enter your name here