ന്യൂജേഴ്‌സി: കാര്‍ഷിക സമൃദ്ധിയുടെ നല്ല നാളുകള്‍ അയവിറക്കാന്‍ ന്യൂജേഴ്‌സിയില്‍ വീണ്ടുമൊരു വിഷു ആഘോഷങ്ങള്‍. നാമം, നായര്‍ മഹാമണ്ഡലം വിഷു ആഘോഷങ്ങള്‍ മെയ് ആറാം തീയതി ആഘോഷിക്കുന്നു. അതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നാമം, നായര്‍ മഹാമണ്ഡലം സ്ഥാപക ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു.

ന്യൂജേഴ്സി ബ്രൗണ്‍സ്‌വിക്കിലെ ലിന്‍വുഡ് മിഡില്‍ സ്കൂളിലാണ് വിഷു ആഘോഷങ്ങള്‍ നടക്കുക. രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ വൈകിട്ട് ഒന്പതു മണി വരെ നീണ്ടുനില്‍ക്കും. കേരളത്തില്‍ വിഷുവും പത്താമുദയവും കഴിഞ്ഞാലും പ്രവാസി മലയാളികള്‍ക്ക് ആഘോഷണങ്ങള്‍ക്കു അറുതിയില്ല.വിഷുവിനെ വരവേല്ക്കാനായി പ്രകൃതിയൊരുങ്ങുന്നു.എങ്ങും കണിക്കൊന്നയുടെ മഞ്ഞനിറം.

കാര്‍ഷികസമൃദ്ധിയുടെ ഓര്‍മ്മകള്‍ പൊടി തട്ടിയെടുക്കുന്ന ഉത്സവം കൂടിയാണ് വിഷു. പഴയ കാലത്തെ വിഷുസമൃദ്ധിയെ പുതു തലമുറയ്ക്ക് കാണിച്ചുകൊടുക്കുവാനാണ് വിപുലമായ രീതിയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്നു മാധവന്‍ ബി നായര്‍ അറിയിച്ചു . നാമത്തിനു പുതിയ സാരഥികളായ ശേഷം നടക്കുന്ന വിഷു ആഘോഷം കൂടിയാണ് മെയ് ആറിന് നടക്കുന്നത് .

നാമം (നോര്‍ത്ത് അമേരിക്കന്‍ മലയാളീസ് & അസോസിയേറ്റഡ് മെംബേഴ്‌സ് ).സംസ്കാരം ,തനിമ, സൗഹൃദം, സംഘാടനം എന്നിവയാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ .നാമത്തിന്റെ സ്ഥാപക ചെയര്മാന് മാധവന്‍ ബി നായര്‍ സെക്രട്ടറി ജനറല്‍ ആയി നിയമിതനായി പ്രവര്‍ത്തനം തുടങ്ങിയ ശേഷം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവത്ക്കരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഘടനയിലെ സഹപ്രവര്‍ത്തകരുടെ പിന്തുണയാണ് എല്ലാ പര്യാപടികളും ഭംഗിയായി സംഘടിപ്പിക്കുവാന്‍ സാധിക്കുന്നതെന്നു മാധവന്‍ ബി നായര്‍ പറഞ്ഞു.മാലിനി നായര്‍ പ്രസിഡന്റ് ,സജിത്ത് ഗോപിനാഥ് സെക്രട്ടറി അനിതാ നായര്‍ ട്രഷറര്‍ , അഡൈ്വസറി ബോര്‍ഡ് ചെയര്മാന്‍ ജിതേഷ് തമ്പി എന്നിവര്‍ അടങ്ങുന്ന ഒരു നേതൃത്വ നിരയാണ് വിഷു ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

NAMAM_VISHU_pic

LEAVE A REPLY

Please enter your comment!
Please enter your name here