ഓസ്റ്റിനിൽ ഇന്നലെ നടന്ന ദിലീപ്അ ഷോ ചരിത്ര വിജയമാക്കിയതിൽ ഓസ്റ്റിനിലെ എല്ലാ മലയാളി സുഹൃത്തുക്കൾക്കും വളരെ നന്ദിയുണ്ടന്നു ഓസ്റ്റിനിൽ ഷോ സ്പോൺസർ ചെയ്ത ഡോ: അനീഷ്  അറിയിച്ചു. ഓസ്റ്റിൻ ഒരു ചെറിയ നഗരമാണ്. ഇവിടെ ഒരു ഷോ വിജയം ആകുന്നത് അറുനൂറോളം കാണികൾ വരുമ്പോൾ ആണ് ഇന്നലെ തൊള്ളായിരത്തിൽ അധികം കാണികൾ ഷോയ്ക്കു എത്തിയത് ചരിത്രമാണ്. ദിലീപ്ഷോ  വിജയം ആകുന്നതിന്റെ ലക്ഷണം ഓസ്റ്റിനിൽ ഞങ്ങൾ കണ്ടു.

നാദിർഷ, ദിലീപ്, ധർമ്മജൻ, പിഷാരടി, സുധി, സുബി, കാവ്യാ എന്നിവർ അവതരിപ്പിക്കുന്ന സ്‌കിറ്റുകൾ അമേരിക്കൻ സ്റ്റേജ് ഷോകളുടെ ചരിത്രത്തിൽ തന്നെ മികച്ചതാണ്. റിമി ടോമിയുടെ പാട്ടും ഡാൻസും, സിനിമയിൽ നാടൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച നമിത അവതരിപ്പിക്കുന്ന ഡാൻസ്, കാവ്യയുടെ വിവിധ നൃത്ത നൃത്യങ്ങൾ എല്ലാം പുതിയ ശൈലികളിലാണ് അവതരിപ്പിക്കപ്പെടുന്നത്. ഇനി ഷോ നടക്കുന്ന സ്ഥലങ്ങളിൽ  ഷോ സ്പോൺസർ ചെയ്തിരിക്കുന്ന എല്ലാവർക്കും സന്തോഷത്തിനു വക നൽകുന്ന ഷോ തന്നെയാണ് ദിലീപ്ഷോ. ഷോ വിജയിപ്പിച്ച ഓസ്റ്റിനിലെ എല്ലാ മലയാളികൾക്കും, അവതരിപ്പിച്ച നാദിര്ഷയ്ക്കും, ദിലീപിനും സംഘത്തിനും അദ്ദേഹം നന്ദിയും അറിയിച്ചിട്ടുണ്ട്.

https://www.facebook.com/DileepShow2017USA/videos/1888348474741788/?autoplay_reason=gatekeeper&video_container_type=0&video_creator_product_type=0&app_id=6628568379&live_video_guests=0

 

LEAVE A REPLY

Please enter your comment!
Please enter your name here