മുഖ്യമന്ത്രി പിണറായി വിജയൻ നിയമവ്യവസ്ഥയെ വെല്ല് വിളിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
സുപ്രീംകോടതി വിധി വന്ന അന്നു മുതല്‍ ലോക്നാഥ് ബെഹ്റ പൊലീസ് മേധാവി അല്ലാതായി. അതിനാല്‍ തന്നെ ഡി.ജി.പി എന്ന നിലയില്‍ അദ്ദേഹം പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പാലിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയില്ല.

കോടതിയില്‍ പരാജയപ്പെട്ട അഭിഭാഷകനോട് തന്നെ അതേ കേസിന്റെ തുടര്‍ നടത്തിപ്പിനെപ്പറ്റി നിയമോപദേശം തേടുന്ന ലോകത്തിലെ ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്‍റതെന്നും അദേഹം കുറ്റപ്പെടുത്തി.

ഇന്ന് കോടതിവിധി വന്നാൽ നാളെ നടപ്പിലാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. സുപ്രീംകോടതി വിധി അന്തിമമാണ്. വിധി പരിശോധിച്ച് ഉചിതമായ സമയത്ത് നടപടി എടുക്കുമെന്നായിരുന്നു പിണറായിയുടെ പ്രതികരണം . അതിനെതിരെയാണ് കുമ്മനം ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here