ഡി.ജി.പി സ്ഥാനത്തേക്കുള്ള പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ടി.പി സെന്‍കുമാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹരജിയില്‍ നിന്ന് നാടകീയ പിന്‍മാറ്റം.

ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കാനിരിക്കേയാണ് സെന്‍കുമാറിന്റെ അഭിഭാഷകര്‍ അവസാന നിമിഷം പിന്‍മാറിയത്.
നിയമോപദേശകരുമായി കൂടിയാലോചിച്ച ശേഷമാണ് പിന്‍മാറ്റം.

ഇതോടെ സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.
കേരള പൊലിസ് മേധാവിയായുള്ള നിയമനം വൈകിപ്പിക്കുന്നുവെന്നും ഇതു കോടതിയലക്ഷ്യ നടപടിയാണെന്നും ഡി.ജി.പിയായുള്ള നിയമന ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കണമെന്നുമായിരുന്നു സെന്‍കുമാര്‍ ഹരജിയില്‍ ഉന്നയിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here