ലോകത്തിൽ ആദ്യമായി ഏഴായിരംപേർ പങ്കെടുക്കുന്ന തിരുവാതിര ലോകറിക്കോർഡിലേക്ക് ഇന്ന് സ്ഥാനം പിടിച്ചു.എറണാകുളം  കിഴക്കമ്പലത്തെ ഹൈടെക്ക് സിറ്റിയാക്കി മാറിക്കൊണ്ടിരിക്കുന്ന കിറ്റക്സ് അങ്കണത്തിലാണ് ഈ ആഗോള തിരുവാതിര അരങ്ങേറിയത്. ഇത്രയും അധികം പേർ ഒന്നിച്ചുപങ്കെടുക്കുന്ന തിരുവാതിര ലോകത്തു തന്നെ ഇത് ആദ്യം അതിന് വേദിയൊരുക്കി എറണാകുളം കിഴക്കമ്പലം. 2017 ഇന്ന്  ലോക തൊഴിലാളി ദിനത്തിൽ കിറ്റക്സ്  ഗാർമെൻറ്സ് അങ്കണത്തിൽ മങ്കമാർ താളത്തിൽ ചുവടുവച്ച അപൂർവ വിസ്മയകാഴ്ചയ്ക്ക് ട്വന്റി 20 യും ചാവറസാംസ്‌കാരിക കേന്ദ്രവും നൃത്തവിദ്യാലയവും ആയ പർവണേന്ദുവുമാണ് സഹ സംഘാടകർ. ആയിരക്കണക്കിന് വിദ്യാർത്ഥികളും വിവിധ സ്ഥലങ്ങളിൽ നിന്ന് ആയിരക്കണക്കിന് വനിതകളും ഇതിൽ പങ്കെടുത്തു. തിരുവാതിര ജനങ്ങളിലേക്ക് എത്തിക്കുന്നതോടെ സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യം. 1500 അന്യസംസ്ഥാന നർത്തകരാണ് ഇതിൽ അണിനിരന്നത്. ഗിന്നസ് പ്രതിഭകൾ സ്ഥലത്തെത്തി തത്സമയം വീക്ഷിച്ചു.

മലയാളിത്തനിമ വിളിച്ചോതുന്ന കേരളത്തിന്റെ സാംസ്ക്കാരിക നൃത്തരൂപമായ തിരുവാതിര കളിക്ക് പുതിയ നേട്ടം ഇനി  കിഴക്കമ്പലം എന്ന ഗ്രാമത്തിനു സ്വന്തമാകും. 20 സംസ്ഥാനത്തിൽ നിന്നും 6582 ത്തിലധികം സ്ത്രീകൾ ആണ് കേരളത്തിന്റെ തിരുവാതിരയ്ക്കായി ആനി നിരന്നത്. കിഴക്കമ്പലം കിറ്റെക്സ് അപ്പാരൽ പാർക്കിലാണ് ഇതിനായി വേദിയൊരുങ്ങിയത് .

നേരത്തെ 5000 ത്തിലധികം സ്ത്രീകളെ പങ്കെടുപ്പിച്ച് ഇരിങ്ങാലകുടയിൽ നടന്ന തിരുവാതിരകളിയാണ് ഇതുവരെയിള്ള റെക്കോഡുകളിൽ മികച്ചത്. ട്വന്റി ട്വന്റി ക്കു ഈ വിജയം ലഭിച്ചതോടെ പഴയ റിക്കാർഡുകൾ പഴങ്കഥയായി .

ഏഴായിരത്തിലധികം വനിതകളെ പരിശീലിപ്പിച്ചിരിക്കുന്നതു തിരുവാതിരയുടെ കുലപതി  81  കാരിയായ മാലതി ജി മേനോനാണ്. കർണാടകയിലെ നൃത്ത അദ്ധ്യാപിക കൂടിയായ ഹേമമാലിനിയും തങ്ങളുടെ മികച്ച വിദ്യാർത്ഥികളുമായി തിരുവാതിരയിൽ പങ്കെടുത്തു. ഒരു റഷ്യൻ യുവതിയും പങ്കെടുത്തത്  ഈ പരിപാടിയുടെ രാജ്യാന്തര പ്രസക്തി വെളിപ്പെടുത്തുന്നു.

ലോക റെക്കോഡിന്റെ നിറപ്പകിട്ടിനെക്കാൾ അധികമായി മതസൗഹാർദത്തിനും സ്ത്രീ ശാക്തീകരണത്തിനും ഊന്നൽ നൽകി കേരളത്തിന്റെ തനതു കലാരൂപങ്ങളെ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുക എന്ന ഉത്തരവാദിത്തമാണ് തങ്ങൾ ഏറ്റെടുത്തിട്ടുള്ളതെന്ന് പ്രമുഖ വ്യവസായിയും ട്വന്റി 20 ചീഫ് കോർഡിനേറ്ററുമായ സാബു എം. ജേക്കബ് അറിയിച്ചു.

IMG_9011

tvra IMG_9007 IMG_9008 IMG_9009

LEAVE A REPLY

Please enter your comment!
Please enter your name here